യുഡിഎഫിനെ ആശങ്കയിലാഴ്ത്തി മേയര്‍ ബ്രോയുടെ മുന്നേറ്റം

വി.കെ.പ്രശാന്തിന് അട്ടിമറി മുന്നേറ്റം

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും തിരുവനന്തപുരം മേയറുമായ വി.കെ.പ്രശാന്ത് അട്ടിമറി വെല്ലുവിളി ഉയര്‍ത്തുന്നു. യുഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നപ്പോള്‍ വി.കെ.പ്രശാന്ത് 4,369 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. 2016 ല്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ഇവിടെയാണ് വി.കെ.പ്രശാന്ത് അട്ടിമറി മുന്നേറ്റം നടത്തുന്നത്.

1,97,570 വോട്ടർമാരാണ് വട്ടിയൂർക്കാവിൽ ആകെയുള്ളത്. പോൾ ചെയ്ത 1,23,804 പേരിൽ 61,209 പേർ പുരുഷന്മാരും 62,594 പേർ സ്ത്രീകളുമാണ്. ഒരാൾ ട്രാൻസ്‌ജെൻഡറും. മണ്ഡലത്തിലെ പുരുഷ വോട്ടർമാരിൽ 64.89 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ സ്ത്രീ വോട്ടർമാരിൽ 60.62 ശതമാനം പേരാണ് വോട്ട് ചെയ്യാൻ പോളിങ് ബൂത്തുകളിലേക്ക് എത്തിയത്.

Read Also: Kerala ByPoll Results 2019 Live Updates: ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു; മൂന്നിടത്ത് യുഡിഎഫ്, വട്ടിയൂർക്കാവിൽ എൽഡിഎഫ് മുന്നേറ്റം

വട്ടിയൂർക്കാവ് കൂടാതെ അരൂർ, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രാവിലെ എട്ടിനു തന്നെ വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ​ വോട്ടുകളാണ് ആദ്യം എണ്ണിയത്. 12 റൗണ്ടുകളിലൂടെയാണ് വോട്ടെണ്ണൽ പൂർത്തിയാകുക. ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകളും നറുക്കിട്ടെടുത്ത് എണ്ണും. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിക്കഴിഞ്ഞിട്ടാകും ഔദ്യോഗിക ഫലപ്രഖ്യാപനമെങ്കിലും അനൗദ്യോഗികമായി ഫലം ഉച്ചയോടെ അറിയാൻ സാധിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vk prasanth in vattiyukkavu ldf candidate leads by poll results

Next Story
മഞ്ചേശ്വരത്തും എറണാകുളത്തും യുഡിഎഫ് തന്നെRajasthan municipal election results, രാജസ്ഥാന്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം, Rajasthan municipal election, രാജസ്ഥാന്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്,  Rajasthan, രാജസ്ഥാന്‍, Congress, BJP, BSP, IE Malyalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com