കൊച്ചി: ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് പാലാവരിവട്ടം പാലം അഴിമതി കേസിലെ പ്രതിയായ വി കെ ഇബ്രാഹിം കുഞ്ഞ് എംഎൽഎ നൽകിയ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരുവനന്തപുരത്തേക്ക് പോകാൻ അനുവദിക്കണം, എംഎൽഎ ക്വാർട്ടേഴ്സ് ഒഴിയണം തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് എംഎല്‍എ ഹര്‍ജി സമര്‍പ്പിച്ചത്. രാജ്യസഭാ തെറ്റഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ എതിരില്ലാതെ തെരെഞ്ഞെടുത്തായി പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു. ഇതോടെയാണ് ഇബ്രാഹിംകുഞ്ഞിന്റെ ഹർജി കോടതി തള്ളിയത്
Also Read: പ്രതികൾക്കെതിരെ തെളിവ് എവിടെ? സ്വർണ്ണക്കടത്ത് കേസിൽ ഇ.ഡിക്ക് കോടതിയുടെ വിമർശനം
ഇബ്രാഹിംകുഞ്ഞ് എംഎൽഎ നൽകിയ ഹർജിയെ ശക്തമായി വിജിലന്‍സ് ശക്തമായി എതിര്‍ത്തിരുന്നു. എപ്രില്‍ 24 മുതൽ മൂന്നാഴ്ചത്തേക്ക് തലസ്ഥാനത്ത് പോകാൻ അനുമതി വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇബ്രാഹിം കുഞ്ഞ് നേരിട്ട് ഹാജരാകേണ്ട കാര്യങ്ങളൊന്നും തലസ്ഥാനത്തില്ലെന്നാണ് വിജിലൻസ് കോടതിയില്‍ പറഞ്ഞത്. രാജ്യസഭ തെരഞ്ഞെടുപ്പിൽ മൂന്ന് സ്ഥാനാർത്ഥികൾ മാത്രമുള്ളതിനാൽ തെരഞ്ഞെടുപ്പിന്റെ ആവശ്യം വരില്ലെന്ന് നേരത്തെ തന്നെ വിജിലന്‍സ് വ്യക്തമാക്കിയിരുന്നു.