തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ നാട്ടുകാർ നടത്തിയ സമരം ഒത്തുതീർപ്പായി. സമരസമിതി പ്രവർത്തകരും ജില്ലാ കലക്ടറും നടത്തിയ ചർച്ചയിലാണ് സമവായം ഉണ്ടായത്. തുറമുഖ നിർമ്മാണത്തിനായുള്ള പൈലിങ്ങിനിടെ സമീപത്തെ വീടുകൾക്ക് കേടുപാടുകൾ ഉണ്ടായെന്നും, ഇതിൽ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാർ സമരത്തിന് ഇറങ്ങിയത്. കഴിഞ്ഞ 11 ദിവസമായി വിഴിഞ്ഞത്തെ തുറമുഖ നിർമ്മാണം പൂർണമായി നിർത്തിവച്ചിരിക്കുകയായിരുന്നു.

മത്സ്യ തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം ഈ മാസം 30നകം വിതരണം ചെയ്യുമെന്ന് ചർച്ചയിൽ തീരുമാനം ഉണ്ടായിട്ടുണ്ട്. വിഴിഞ്ഞത്തെ നാട്ടുകാർക്കായി പ്രഖ്യാപിച്ച വിഴിഞ്ഞം പാക്കേജ് തുക വിതരണം ചെയ്യുന്നതിൽ കാലതാമസം ഉണ്ടാകുന്നതിനെതിരെ സമരക്കാർ പ്രതിഷേധം ഉയർത്തിയിരുന്നു. സർക്കാരുമായി നടത്തിയ ചർച്ചയിൽ തങ്ങൾക്ക് തൃപ്തി ഉണ്ടെന്ന് സമരസമിതി വക്താവ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ