/indian-express-malayalam/media/media_files/uploads/2023/10/4-5.jpg)
പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കോഴിക്കോട് കളക്ടർമാർക്കാണ് സ്ഥലം മാറ്റം | ഫൊട്ടോ: FB/ District Collector Pathanamthitta
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം 15ന് ഉദ്ഘാടനം ചെയ്യാനിരിക്കെ എംഡിയായിരുന്ന അദീല അബ്ദുള്ള ഐഎഎസിനെ സംസ്ഥാന സർക്കാർ നീക്കി. പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന, ദിവ്യ എസ് അയ്യർക്കാണ് പകരം ചുമതല നൽകിയത്. സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്ട് ഡയറക്ടറുടെ ചുമതലയ്ക്കൊപ്പം വിഴിഞ്ഞം പോർട്ട് എംഡിയുടെ അധിക ചുമതലയാണ് ദിവ്യയ്ക്ക് നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ നടത്തിയ വ്യാപക അഴിച്ചുപണിയുടെ ഭാഗമായാണ് പുതിയ നീക്കം. ഇതുകൂടാതെ, കൊല്ലം, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കോഴിക്കോട് കളക്ടർമാർക്കാണ് സ്ഥലം മാറ്റം. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ഹരിത വി കുമാറിനെ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഭൂജല വകുപ്പ് ഡയറക്ടർ ജോൺ വി സാമുവൽ ആലപ്പുഴ കളക്ടറാകും.
സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എ ഷിബു പത്തനംതിട്ട ജില്ലാ കളക്ടറാകും. മലപ്പുറം കളക്ടർ വി ആർ പ്രേം കുമാറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മീഷണറായിരുന്ന വി ആർ വിനോദിനാണ് പകരം നിയമനം. കൊല്ലം കളക്ടറായിരുന്ന അഫ്സാന പർവീണിനാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ചുമതല.
മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറായിരുന്ന ദേവി ദാസ് ആണ് പുതിയ കൊല്ലം കളക്ടർ. പ്രവേശന പരീക്ഷാ കമ്മീഷണറായിരുന്ന അരുൺ കെ വിജയനെ കണ്ണൂർ കളക്ടറായും, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിട്ടുള്ള സ്നേഹിൽ കുമാർ സിങ്ങിനെ കോഴിക്കോട് കളക്ടറായും നിയമിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us