എറണാകുളം : വിഴിഞ്ഞം കാരാർ സംബന്ധിച്ചുള്ള സിഎജി റിപ്പോർട്ടിന് എതിരെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. സിഎജി റിപ്പോർട്ട് അവസാന വാക്കല്ലെന്നും ഒരു സർക്കാരും സിഎജി റിപ്പോർട്ട് അവസാന വാക്കായി കണ്ട് നടപടിയെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ കരാർ അദാനിക്ക് കൂടുതൽ ലാഭം ഉണ്ടാക്കും എന്ന തരത്തിലുള്ള കണ്ടെത്തൽ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കണമെന്നും ഇതിനായി സർക്കാർ എന്ത് നടപടി സ്വീകരിച്ചാലും പിന്തുണയ്ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന് മുൻപ് അന്തിമ തീരുമാനം ആരും പ്രഖ്യേപിക്കേണ്ടെന്നും എ.കെ.ആന്‍റണി പറഞ്ഞു.

നേരത്തെ കരാറിന്റെ എല്ലാ ഉത്തരവാദിത്തവും തനിക്കാണെന്ന് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചിരുന്നു. കരാറിന്റെ പേരിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കില്ലെന്നും ഉമ്മൻചാണ്ടി ആവർത്തിച്ചു. സംസ്ഥാന താത്പര്യത്തിന് മുൻഗണന നൽകി തന്നെയാണ് കരാറിൽ ഒപ്പിട്ടത് എന്നും സമർത്ഥരായ ഉദ്യോഗസ്ഥരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനം എടുത്തതെന്നും ഉമ്മൻചാണ്ടി ഇന്നലെ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.

വിഴിഞ്ഞം കരാർ സംബന്ധിച്ച് സിഎജി റിപ്പോർട്ടിൽ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിൽ കെപിസിസി ചർച്ച ചെയ്യണമെന്ന് വിഡി സതീശൻ എംഎൽഎ ആവശ്യപ്പെട്ടിരുന്നു. . വിഴിഞ്ഞം കരാരുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്ജിയെകൊണ്ട് ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. സിഎജി റിപ്പോർട്ട് സർക്കാർ വളരെ ഗൗരവത്തോടെയാണ് എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.