scorecardresearch

വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ട നിർമ്മാണ ഉദ്ഘാടനം ഇന്ന്

തുറമുഖത്തു നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാർഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേയ്ക്ക് നിർമ്മിച്ച പുതിയ പോർട്ട് റോഡിന്റെയും ഉദ്ഘാടനവും ചടങ്ങിനോട് അനുബന്ധിച്ചു നടക്കും

തുറമുഖത്തു നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാർഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേയ്ക്ക് നിർമ്മിച്ച പുതിയ പോർട്ട് റോഡിന്റെയും ഉദ്ഘാടനവും ചടങ്ങിനോട് അനുബന്ധിച്ചു നടക്കും

author-image
WebDesk
New Update
Vizhinjam Port

നിർമാണ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിക്കും. വൈകിട്ട് മൂന്നു മണി മുതൽ പൊതുജനങ്ങൾ വേദിയിലേക്ക് പ്രവേശനം ഉണ്ടായിരിക്കും. പ്രവേശനത്തിന് പ്രത്യേക പാസ് ഏർപ്പെടുത്തിയിട്ടില്ല.

Advertisment

തുറമുഖത്തു നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാർഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേയ്ക്ക് നിർമ്മിച്ച പുതിയ പോർട്ട് റോഡിന്റെയും ഉദ്ഘാടനവും ചടങ്ങിനോട് അനുബന്ധിച്ചു നടക്കും. ഏതാണ്ട് 10000 കോടി രൂപ നിക്ഷേപമുള്ള വികസന പദ്ധതി പൂർത്തിയാകുമ്പോൾ തുറമുഖത്തിന്റെ വാർഷിക ശേഷി 15 ലക്ഷം ടിഇയുവിൽ നിന്ന് 50 ലക്ഷം ടിഇയു ആയി ഉയരും.

Also Read: കോടിപതിയാകുന്നത് ആര്? ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ബെർത്ത് നിലവിലുള്ള 800 മീറ്ററിൽ നിന്ന് 2000 മീറ്റർ ആയി വികസിപ്പിക്കും. ബ്രേക്ക് വാട്ടർ 3 കിലോമീറ്ററിൽ നിന്ന് 4 കിലോമീറ്റർ ആയി വികസിപ്പിക്കും. ഇതിനു പുറമെ റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നീ അത്യാധുനിക സൗകര്യങ്ങൾ കൂടി വരുന്നതോടെ ലോകത്തെ മുൻനിര ട്രാൻസ്ഷിപ്പ്‌മെന്റ് ഹബ്ബുകൾക്ക് വിഴിഞ്ഞം ശക്തമായ വെല്ലുവിളിയാകും.

Also Read: രാഹുലിന്റെ അവഗണനയിൽ അതൃപ്തി; എഐസിസി യോഗത്തിൽനിന്ന് വിട്ടുനിന്ന് ശശി തരൂർ

2045-ൽ പൂർത്തിയാക്കാൻ വിഭാവനം ചെയ്ത പദ്ധതികൾ 17 വർഷം മുൻപേ, അതായത് 2028-ൽ തന്നെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാർ ഇതുവരെ 4777.14 കോടി രൂപയാണ് ഈ പദ്ധതിക്കായി നേരിട്ട് മുടക്കിയത്. ഇതിൽ ബ്രേക്ക് വാട്ടറിനായി 1726.34 കോടിയും, ഭൂമി ഏറ്റെടുക്കാൻ 1115.73 കോടിയും, റെയിൽ കണക്ടിവിറ്റിക്കായി 1213.66 കോടിയും, സോഷ്യൽ വെൽഫെയർ പാക്കേജിനായി 123.6 കോടി രൂപയും ഉൾപ്പെടുന്നു.

Also Read: എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി ട്വന്റിയില്‍ പൊട്ടിത്തെറി; ഒരു വിഭാഗം കോണ്‍ഗ്രസിലേക്ക്

വെറും 10 മാസം കൊണ്ട് 10 ലക്ഷം കണ്ടെയ്‌നറുകൾ എന്ന നാഴികക്കല്ല് പിന്നിട്ട വിഴിഞ്ഞം, ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രാഫിക് വളർച്ചയുള്ള തുറമുഖമായി മാറിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി  ഐറിനയ്ക്ക് ആതിഥ്യമരുളാനും ദക്ഷിണേഷ്യയിൽ ഇതുവരെ വന്നതിൽ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ (17.1 മീറ്റർ)  എംഎസ്‌സ വെറോണ വിജയകരമായി ബെർത്ത് ചെയ്യാനും സാധിച്ചു.

ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് പോർട്ട് എന്ന ഖ്യാതിയും വിഴിഞ്ഞത്തിനാണ്.  ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസ് ആരംഭിച്ചതിലൂടെ അന്താരാഷ്ട്ര കപ്പലുകൾക്ക് ഇന്ധനം നൽകുന്ന ലോകോത്തര ഹബ്ബായി വിഴിഞ്ഞം മാറി. ഇന്ത്യയിൽ ആദ്യമായി ക്രെയിൻ ഓപ്പറേറ്റർമാരായി വനിതകളെ നിയമിച്ച തുറമുഖവും വിഴിഞ്ഞമാണ്. 

Read More: കേരളത്തിൽ കുതിച്ചുപായാൻ 3 അമൃത് ഭാരത്; 4 പുതിയ ട്രെയിനുകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

Vizhinjam Port

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: