scorecardresearch
Latest News

വിഴിഞ്ഞം തുറമുഖ സമരം തുടരും: മന്ത്രി തല ചര്‍ച്ച പരാജയം, ഒരാഴ്ചക്കകം മുഖ്യമന്ത്രിയുമായി ചര്‍ച്ച

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച വരെ സാമാധാനപരമായി സമരം തുടരുമെന്ന് സമരസമിതി

വിഴിഞ്ഞം തുറമുഖ സമരം തുടരും: മന്ത്രി തല ചര്‍ച്ച പരാജയം, ഒരാഴ്ചക്കകം മുഖ്യമന്ത്രിയുമായി ചര്‍ച്ച

വിഴിഞ്ഞം തുറമുഖ സമരക്കാരുമായി നടന്ന മന്ത്രി തല ചര്‍ച്ച പരാജയം. സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി അബ്ദുറഹ്മാന്‍ ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച വരെ സാമാധാനപരമായി സമരം തുടരുമെന്ന് സമരസമിതി നേതാവും ലത്തീന്‍ അതിരൂപത പ്രതിനിധിയുമായ ജനറല്‍ യൂജിന്‍ പെരേര അറിയിച്ചു.

അതേസമയം സമരസമിതിയുമായി നടന്നത് തുറന്ന ചര്‍ച്ചയായിരുന്നുവെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പരിഹരിക്കാന്‍ കഴിയുന്ന എല്ല പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. മത്സ്യതൊഴിലാളികളുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണ്, വിഷയത്തില്‍ സമബന്ധിതമായി തീരുമാനം എടുക്കും.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തേണ്ട ആവശ്യം ഉണ്ട്. ഓരാഴ്ചക്കകം മുഖ്യമന്ത്രിയമായുള്ള ചര്‍ച്ച നടക്കും. അതുവരെ സമാധാനപരമായ സമരം തുടരുമെന്നാണ് സമരസമിതി അറിയിച്ചിരിക്കുന്നത്.

മത്സ്യതൊഴിലാളികളുടെ മണ്ണെണ്ണ സബ്‌സി വിഷയം മന്ത്രിസഭ ചര്‍ച്ച ചെയ്യും. ക്യാപിലുള്ളവരെ വാടക വീട്ടിലേക്ക് മാറ്റാന്‍ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിക്കും. ഓണത്തിന് മുമ്പ് ഇത് സാധ്യമാകുമെന്നും മന്ത്രി അറിയിച്ചു.

വിഴിഞ്ഞം തുറമുഖ നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കണം മണ്ണെണ്ണ വില കുറയ്ക്കണം എന്നതടക്കം ഏഴ് ആവശ്യങ്ങളാണ് ചര്‍ച്ചയില്‍ ഉന്നയിച്ചതെന്നും ഇതില്‍ അഞ്ചെണ്ണത്തില്‍ ധാരണയായെന്നും ലത്തീന്‍ അതിരൂപത പ്രതിനിധി ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു. തുറന്ന മനസ്സോടെയാണ് ഫിഷറീസ് മന്ത്രി മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേട്ടതെന്നും തീരുമാനമാകാത്ത മറ്റു വിഷയങ്ങളില്‍ മുഖ്യമന്ത്രിയുമായി ഒരാഴ്ചയ്ക്കകം ചര്‍ച്ച നടത്താന്‍ ധാരണയായെന്നും യൂജിന്‍ പെരേര പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vizhinjam fisherman protest