കൊച്ചി : മന്ത്രി തോമസ് ചാണ്ടിക്ക് വേണ്ടി ഹൈക്കോടതിയിൽ വാദിക്കുന്നത് കോൺഗ്രസ് എം.പി വിവേക് തൻഖ. തൻഖ ഇന്ന് വൈകീട്ട് ഇതിനായി കൊച്ചിയിലെത്തി. മധ്യപ്രദേശിൽ നിന്നുളള രാജ്യ സഭാംഗമാണ് തൻഖ.

അതേസമയം താനൊരു കോൺഗ്രസ് എം.പി ആയിട്ടല്ല അഭിഭാഷകനായിട്ടാണ് കേരളത്തിൽ എത്തിയിരിക്കുന്നതെന്ന് തൻഖ പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനിടെ ഇത് പാർട്ടിക്ക് തിരിച്ചടിയാണ്. സംഭവം ലജ്ജാകരമെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ പ്രതികരിച്ചു. തന്‍റെ നിലപാട് ഹൈക്കമാന്‍റിനെ അറിയിക്കുമെന്നും സുധീരൻ അറിയിച്ചു.

നി​ല​വി​ൽ നി​ല​പ​രു​ങ്ങ​ലി​ലാ​യ തോ​മ​സ് ചാ​ണ്ടി​ക്ക് കോ​ട​തി​യി​ൽ​നി​ന്നും പ്ര​തി​കൂ​ല പ​രാ​മ​ർ​ശ​മു​ണ്ടാ​യാ​ൽ വ​ലി​യ ക്ഷീ​ണ​മാ​കും സം​ഭ​വി​ക്കു​ക. ഇ​തു മു​ന്നി​ൽ ക​ണ്ടാ​ണ് സു​പ്രീം കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നെ രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ