/indian-express-malayalam/media/media_files/uploads/2022/10/Train.jpg)
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിന്‍ സര്‍വിസായ വിവേക് എക്സ്പ്രസ് ഇനി ആഴ്ചയില്‍ രണ്ടുതവണ. കന്യാകുമാരിക്കും അസമിലെ ദിബ്രുഗഡിനുമിടയിലുള്ള ഈ ട്രെയിന്‍ നിലവില്‍ ആഴ്ചയില്‍ ഒരു തവണയാണു സര്‍വിസ് നടത്തുന്നത്.
കന്യാകുമാരിയിലേക്കുള്ള 15906 വിവേക് ദ്വൈവാര എക്‌സ്പ്രസ് നവംബര്‍ 22 മുതല്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ ദിബ്രുഗഡില്‍നിന്നു പുറപ്പെടും. ദിബ്രുഗഡിലേക്കുള്ള 15906 ട്രെയിന്‍ 27 മുതല്‍ വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ കന്യാകുമാരിയില്‍നിന്നു പുറപ്പെടും.
യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ട്രെയിന്‍ ആഴ്ചയില്‍ രണ്ടുതവണയാക്കുന്നത്. സമയക്രമത്തിലും കോച്ച് ഘടനയിലും നിര്‍ത്തുന്ന സ്‌റ്റോപ്പുകളിലും മാറ്റമില്ല.
നിലവില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിന്‍ സര്‍വിസാണു വടക്കുകിഴക്കന്‍ ഇന്ത്യയുടെ ഭാഗായ അസമിലെ ദിബ്രുഗഡില്‍നിന്നു ഇന്ത്യന്‍ വന്‍കരയുടെ തെക്കേയറ്റമായ കന്യാകുമാരിയിലേക്കുള്ള വിവേക് എക്പ്രസ്. 4234 കിലോ മീറ്ററിലുള്ള ഈ സര്‍വിസിന്റെ സമയദൈര്‍ഘ്യം 79 മണിക്കൂറാണ്. സ്‌റ്റോപ്പുകള്‍ 57.
ട്രെയിനുകള്‍ക്ക് നിയന്ത്രണം
കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ താഴെ പറയുന്ന ട്രെയിനുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. നവംബര്‍ 26 വരെയാണു നിയന്ത്രണം.
പൂര്‍ണമായി റദ്ദാക്കുന്നവ
- കൊല്ലം ജങ്ഷന്‍ - കന്യാകുമാരി മെമു എക്‌സ്പ്രസ് സ്‌പെഷല്‍ (06772)- നവംബര്‍ 17, 19, 21, 23, 26
- കന്യാകുമാരി - കൊല്ലം ജങ്ഷന്‍ മെമു എക്‌സ്പ്രസ് സ്‌പെഷല്‍ (06773)- നവംബര്‍ 17, 19, 21, 23, 26.
- കൊച്ചുവേളി - നാഗര്‍കോവില്‍ ജങ്ഷന്‍ എക്‌സ്പ്രസ് സ്‌പെഷല്‍ (06429)-നവംബര്‍ 17, 19, 21, 23, 26.
- നാഗര്‍കോവില്‍ ജങ്ഷന്‍ - കൊച്ചുവേളി എക്‌സ്പ്രസ് സ്‌പെഷല്‍ (06430)-നവംബര്‍ 17, 19, 21, 23, 26.
ഭാഗിക റദ്ദാക്കല്‍
17, 24 തീയതികളില്‍ പോര്‍ബന്തറില്‍നിന്ന് പുറപ്പെടുന്ന പോര്‍ബന്തര്‍ - കൊച്ചുവേളി പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (20910) കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. കൊല്ലം ജങ്ഷന്‍ മുതല്‍ കൊച്ചുവേളി വേളി വരെ സര്‍വിസ് ഉണ്ടാവില്ല.
പുനഃക്രമീകരണം
- 19, 26 തീയതികളില്‍ കൊച്ചുവേളിയില്‍നിന്ന് വൈകീട്ട് 3.45നു പുറപ്പെടേണ്ട കൊച്ചുവേളി - ശ്രീ ഗംഗാനഗര്‍ പ്രതിവാര എക്സ്പ്രസ് (16312) ഒന്നര മണിക്കൂര്‍ മണിക്കൂര്‍ വൈകും. ട്രെയിന്‍ വൈകീട്ട് 5.15 നു മാത്രമേ യാത്ര ആരംഭിക്കുകയുള്ളൂ.
- 21നു വൈകീട്ട് അഞ്ചിനു കൊച്ചുവേളിയില്‍നിന്നു പുറപ്പെടേണ്ട കൊച്ചുവേളി - യശ്വന്ത്പൂര്‍ ഗരീബ് രഥ് ത്രൈവാര എക്സ്പ്രസ് ഒരു മണിക്കൂര്‍ വൈകും. വൈകീട്ട് ആറിനു മാത്രമേ ട്രെയിന്‍ യാത്ര ആരംഭിക്കുകയുള്ളൂ. നിയന്ത്രണം
- നാഗര്‍കോവില്‍ - കോട്ടയം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (16366) 17, 19, 26 തീയതികളില്‍ ഒരു മണിക്കൂര്‍ വൈകും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.