കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കാവ്യ മാധവന്റെ വീട്ടിൽ പോയെന്ന പൾസർ സുനിയുടെ മൊഴി സത്യമാണെന്ന് തെളിയിക്കുന്നതിൽ പ്രതിസന്ധി. ഇത് സംബന്ധിച്ച് സുരക്ഷ ജീവനക്കാരുടെ പക്കൽ ഉണ്ടായിരുന്ന സന്ദർശക റജിസ്റ്റർ മഴയത്ത് നശിച്ചുപോയെന്നാണ് മൊഴി.

കാവ്യയുടേതടക്കം നിരവധി വില്ലകളുള്ള തമ്മനത്തെ ഡിഡി റിട്രീറ്റിലെ രേഖകളാണ് നശിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് മുൻപും ശേഷവും ഇവിടെ സന്ദർശിച്ച വ്യക്തികളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നത് ഈ പുസ്തകത്തിലായിരുന്നു. മഴയത്ത് ഈ പുസ്തകം നശിച്ചുപോയതായി സുരക്ഷ ജീവനക്കാരാണ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

കാവ്യയുടെ വില്ലയിൽ പോയിരുന്നെന്നും ഫോൺ നമ്പറും പേരും റജിസറ്റർ എഴുതിയിരുന്നുവെന്നുമാണ് പൾസർ സുനി പൊലീസിന് നൽകിയ മൊഴി. ഇത് പരിശോധിച്ച് കാവ്യയുമായുളള സുനിലിന്റെ അടുപ്പം സ്ഥിരീകരിക്കുകയായിരുന്നു പൊലീസ് ഉദ്ദേശ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ