Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

വിസ്മയയുടെ മരണം: പ്രതിക്ക് തക്ക ശിക്ഷ ഉറപ്പാക്കുമെന്ന് ദക്ഷിണ മേഖല ഐജി ഹര്‍ഷിത അത്തല്ലൂരി

വലിയ ക്രൈമാണ് നടന്നത്. പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. ഡോക്ടറുടെ മൊഴികൂടി വിശദമായി രേഖപ്പെടുത്തിയ ശേഷം അതിന്റെ വിശദാംശങ്ങൾ നൽകും

vismaya, death case, ie malayalam

കൊല്ലം: വിസ്മയയുടെ മരണത്തിൽ പ്രതിക്ക് തക്ക ശിക്ഷ ഉറപ്പാക്കുമെന്ന് ദക്ഷിണ മേഖല ഐജി ഹർഷിത അത്തല്ലൂരി. ഒരു പെൺകുട്ടിയുടെ ജീവനാണ് നഷ്ടമായത്. കേസിൽ ശക്തമായ തെളിവുകളുണ്ട്. അന്വേഷണത്തിലൂടെ പ്രതിക്ക് കനത്ത ശിക്ഷ തന്നെ വാങ്ങി കൊടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും അവർ പ്രതികരിച്ചു. വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കാര്യങ്ങൾ ചർച്ച ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

വിസ്മയയുമായി അടുപ്പമുള്ള എല്ലാവരുടേയും മൊഴി രേഖപ്പെടുത്തും. കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. വലിയ ക്രൈമാണ് നടന്നത്. പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. ഡോക്ടറുടെ മൊഴികൂടി വിശദമായി രേഖപ്പെടുത്തിയ ശേഷം അതിന്റെ വിശദാംശങ്ങൾ നൽകും. കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ നടപടി ഉണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥ ഹർഷിത അത്തല്ലൂരി പറഞ്ഞു.

അതിനിടെ, വിസ്മയെയും സഹോദരൻ വിജിത്തിനെയും കിരൺ കുമാർ മർദിച്ച കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിസ്മയയുടെ അച്ഛൻ രംഗത്തെത്തി. നിലമേലിലെ വീട്ടിലെത്തി അച്ഛനെയും സഹോദരനെയും കിരൺ മർദിച്ച കേസ് ആറു മാസം മുൻപ് കൊല്ലം ചടയമംഗലം പൊലീസ് സ്റ്റേഷനിൽ ഒത്തു തീർപ്പാക്കിയിരുന്നു. മോട്ടർ വാഹന ഉദ്യോഗസ്ഥരുടെ സമ്മർദത്തിലായിരുന്നു സ്റ്റേഷനിൽ കേസെടുക്കാതെ കേസ് അന്ന് ഒത്തുതീർപ്പാക്കിയതെന്ന് പിതാവ് പറഞ്ഞു. മദ്യപിച്ച് വിസ്മയയുടെ വീട്ടിലെത്തിയ കിരൺ കുമാർ, അച്ഛനെയും സഹോദരൻ വിജിത്തിനെയും മർദിക്കുകയും ഇത് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.

Read More: വിസ്മയയുടെ മരണം: കിരൺകുമാറിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു

വിസ്മയ ആത്മഹത്യ ചെയ്തതല്ലെന്നും കൊന്നതാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് വിസ്മയയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേര്‍ന്ന ശുചിമുറിയുടെ വെന്റിലേഷനിലേഷനിലാണ് വിസ്മയെ തൂങ്ങിയ നിലയില്‍ കണ്ടത്. സംഭവത്തില്‍ ഭർത്താവ് കിരൺ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vismayas death case ig harshita attaluri talking to media519442

Next Story
‘ജാനുവിന് 25 ലക്ഷം കൈമാറി, ഏർപ്പാടാക്കിയത് ആർഎസ്.എസ്’; പുതിയ ശബ്ദരേഖCK Janu, K Surendran
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express