Latest News

വിസ്മയയുടെ മരണം: കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള കിരണിന്റെ ഹർജി പിൻവലിച്ചു

ർജി ഹൈകോടതി വാദത്തിനെടുത്തപ്പോൾ തിരുത്തലുകൾ വരുത്താനുണ്ടെന്നും പിൻവലിക്കുകയാണന്നും അഭിഭാഷകൻ വ്യക്തമാക്കി

vismaya death case, dowry death case, dowry harassment, BAMS student death case, husband Kiran kumar arrested, dowry death case kerala, kollam, kerala news, ie malayalam

കൊച്ചി: കൊല്ലം നിലമേല്‍ കൈതോട് സ്വദേശിനി എസ് വി വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ് കിരൺകുമാർ സമർപ്പിച്ച ഹർജി പിൻവലിച്ചു. ഹർജി ഹൈകോടതി വാദത്തിനെടുത്തപ്പോൾ തിരുത്തലുകൾ വരുത്താനുണ്ടെന്നും പിൻവലിക്കുകയാണന്നും അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് ഹർജി കോടതി തള്ളി.

തനിക്കെതിരെ തെളിവില്ലന്നും വിസ്മയയുടെ പിതാവിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് കേസെടുത്തിട്ടുള്ളതെന്നുമാണ് കിരണിൻ്റെ വാദം. കേസ് റദ്ദാക്കണമെന്ന ഹർജി അന്വേഷണം പ്രാഥമിക ഘട്ടത്തിലാണന്ന് ചുണ്ടിക്കാട്ടി വിചാരണക്കോടതി തള്ളിയിരുന്നു. തുടർന്നാണ് കിരൺ ഹൈക്കോടതിയെ സമീപിച്ചത്.

ജൂൺ 21 തിങ്കളാഴ്ച പുലര്‍ച്ചെയാണ് വിസ്മയയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേര്‍ന്ന ശുചിമുറിയുടെ വെന്റിലേഷനിലേഷനിലാണ് വിസ്മയെ തൂങ്ങിയ നിലയില്‍ കണ്ടത്.

Read More: വിസ്മയയുടെ മരണം: പ്രതി കിരൺ കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സംഭവത്തില്‍ കിരണ്‍ കുമാറിന്റെ അറസ്റ്റ് ജൂൺ 22ന് പൊലീസ് രേഖപ്പെടുത്തിയിരുന്നു. കൊല്ലം ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസറ്റ്ന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍ കുമാറിനെ തുടർന്ന് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

വിസ്മയയെ മര്‍ദിച്ചിരുന്നതായി കിരണ്‍ കിരണ്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ മരിക്കുന്നതിന്റെ തലേന്നു മര്‍ദിച്ചിട്ടില്ലെന്നാണ് മൊഴി. വിസ്മയയുടെ ചിത്രങ്ങളിലുള്ളത് മുമ്പ് മര്‍ദിച്ചതിന്റെ പാടുകളാണെന്നും കിരണ്‍ മൊഴി നല്‍കിയിരുന്നു.

വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയ കാറിനെച്ചൊല്ലി പല തവണ തര്‍ക്കമുണ്ടായിരുന്നതായും കിരണ്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vismaya death case plea of kiran kumar on high court withdrawn

Next Story
ആദിത്യന് കർശന വ്യവസ്ഥകളോടെ മുൻകൂർ ജാമ്യംadithyan, Serial Actor Adithyan Ambili Devi, ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു, ആദിത്യൻ, ആദിത്യൻ ജയൻ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com