വിസ്മയയുടെ ആത്മഹത്യ: കിരൺ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

വിചാരണക്കോടതി ജാമ്യം നിരസിച്ചതിനെ തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്

vismaya, kiran kumar, ie malayalam

കൊച്ചി: ആയുർവേദ വിദ്യാർത്ഥിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയും ഭർത്താവുമായ കിരൺ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ചെന്നും ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നുമുള്ള സർക്കാർ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്കെതിരെ സാക്ഷിമൊഴികളും രേഖാപരമായ തെളിവുകളും ഉണ്ടന്നും സർക്കാർ വ്യക്തമാക്കി.

പ്രതിക്കെതിരെ സ്ത്രീധന പീഡനം, ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. കേസിൽ നിന്ന് രക്ഷപ്പെട്ട് ജോലിയിൽ തിരിച്ചു കയറാനാണ് പ്രതിയുടെ ശ്രമമെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും വിസ്മയയുടെ സഹോദരന് ഭീഷണിക്കത്ത് ലഭിച്ചതായി പരാതി ഉണ്ടന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

വിചാരണക്കോടതി ജാമ്യം നിരസിച്ചതിനെ തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, സർക്കാർ ഉദ്യോഗസ്ഥൻ അല്ല, സാക്ഷികളെ സ്വാധീനിക്കാൻ കഴിയില്ല, വിസ്മയ ടിക് ടോക്, ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവയ്ക്ക് അടിമ ആയിരുന്നു, ഫെയ്സ്ബുക്ക് അക്കൗണ്ട് അവസാനിപ്പിച്ച് ഫോൺ വാങ്ങിവച്ചത് പരീക്ഷാസമയത്ത് പഠിക്കാൻ വേണ്ടിയായിരുന്നു തുടങ്ങിയ പ്രതിഭാഗം വാദങ്ങൾ കോടതി തള്ളി.

വിസ്മയയുടെ മരണം സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്. പ്രതിയും വിസ്മയുടെ ഭർത്താവുമായ കുമാറിനെതിരെ സ്ത്രീ പീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ ഉള്‍പ്പടെ ഒന്‍പത് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 102 സാക്ഷി മൊഴികള്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ 21 നാണ് നിലമേല്‍ സ്വദേശിനിയായ വിസ്മയയെ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read More: സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vismaya case high court denied accused kiran kumar bail application

Next Story
സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കിpocso case, kerala high court, pocso cases settlement kerala high court, settlement via marriage in pocso cases, rape case settlement kerala high court, kerala news, latest news, high court news, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com