Latest News

വിസ്മയയുടെ മരണം; കിരൺ കുമാറിൻ്റെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

കിരണിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നും നിലവിൽ സർക്കാർ ഉദ്യോഗസ്ഥൻ അല്ലെന്നും സാക്ഷികളെ സ്വാധീനിക്കാൻ കഴിയില്ലെന്നും പ്രതിഭാഗം

vismaya death case, dowry death case, dowry harassment, BAMS student death case, husband Kiran kumar arrested, dowry death case kerala, kollam, kerala news, ie malayalam

കൊച്ചി: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റി. അന്വേഷണം പൂർത്തിയായെന്നും കുറ്റപത്രം സമർപ്പിച്ചെന്നും പ്രതിഭാഗം ബോധിപ്പിച്ചു.

കിരണിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നും നിലവിൽ സർക്കാർ ഉദ്യോഗസ്ഥൻ അല്ലെന്നും സാക്ഷികളെ സ്വാധീനിക്കാൻ കഴിയില്ലെന്നുമുള്ള വാദങ്ങൾ പ്രതിഭാഗം ഉന്നയിച്ചു. “വിസ്മയ ടിക് ടോക്, ഫേസ്ബുക്ക് ,വാട്ട്സ്ആപ് എന്നിവക്ക് അടിമ ആയിരുന്നു. ഫേസ്ബുക്ക് അക്കൗണ്ട് അവസാനിപ്പിച്ചു,” എന്നും പ്രതിഭാഗം പറഞ്ഞു. ഫോൺ വാങ്ങിവെച്ചത് പഠിക്കാൻ വേണ്ടിയാണന്നും പരീക്ഷാ സമയത്തായിരുന്നു ഇതെന്നും പ്രതിഭാഗം പറഞ്ഞു.

പ്രതിക്കെതിരെ സാക്ഷിമൊഴികളും രേഖാപരമായ തെളിവുകളും ഉണ്ടന്ന് സർക്കാർ അറിയിച്ചു. പ്രതിക്കെതിരെ സ്ത്രീധന പീഡനം, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടന്നും ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

Also Read: പിവി അന്‍വറിന്റെ ഭാര്യാപിതാവിന്റെ അനധികൃത തടയണ പൊളിച്ചില്ല: കലക്ടർക്കെതിരെ കോടതിയലക്ഷ്യ ഹർജി

കേസിൽ നിന്ന് രക്ഷപ്പെട്ട് ജോലിയിൽ തിരിച്ചു കയറാനാണ് പ്രതിയുടെ ശ്രമമെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും വിസ്മയയുടെ സഹോദരന് ഭീഷണിക്കത്ത് ലഭിച്ചതായി പരാതി ഉണ്ടന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

വിചാരണക്കോടതി ജാമ്യം നിരസിച്ചതിനെ തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.

വിസ്മയയുടെ മരണം സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യ എന്ന് പൊലീസ് കുറ്റപത്രം സമർപിച്ചിരുന്നു. പ്രതിയും വിസ്മയുടെ ഭർത്താവുമായ കുമാറിനെതിരെ സ്ത്രീ പീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ ഉള്‍പ്പടെ ഒന്‍പത് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 102 സാക്ഷി മൊഴികള്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vismaya case accused kiran kumar bail plea reserved for verdict highcourt

Next Story
പിവി അന്‍വറിന്റെ ഭാര്യാപിതാവിന്റെ അനധികൃത തടയണ പൊളിച്ചില്ല: കലക്ടർക്കെതിരെ കോടതിയലക്ഷ്യ ഹർജിpocso case, kerala high court, pocso cases settlement kerala high court, settlement via marriage in pocso cases, rape case settlement kerala high court, kerala news, latest news, high court news, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com