scorecardresearch

അരി വിതരണം തടഞ്ഞതിനെതിരെ സർക്കാർ നിയമനടപടിക്ക്; വിഷുകിറ്റ് ഏപ്രിൽ ഒന്ന് മുതൽ

വെള്ള, നീല കാര്‍ഡുകാര്‍ക്ക് കിലോയ്‌ക്ക് 15 രൂപ നിരക്കില്‍ സ്‌പെഷൽ അരി നല്‍കാനായിരുന്നു സർക്കാർ തീരുമാനം. ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുകയായിരുന്നു

വെള്ള, നീല കാര്‍ഡുകാര്‍ക്ക് കിലോയ്‌ക്ക് 15 രൂപ നിരക്കില്‍ സ്‌പെഷൽ അരി നല്‍കാനായിരുന്നു സർക്കാർ തീരുമാനം. ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുകയായിരുന്നു

author-image
WebDesk
New Update
അരി വിതരണം തടഞ്ഞതിനെതിരെ സർക്കാർ നിയമനടപടിക്ക്; വിഷുകിറ്റ് ഏപ്രിൽ ഒന്ന് മുതൽ

തിരുവനന്തപുരം: സ്‌പെഷൽ അരി വിതരണം തടഞ്ഞതിനെ നിയമപരമായി നേരിടാൻ ഭക്ഷ്യവകുപ്പിന്റെ തീരുമാനം. വെള്ള, നീല കാർഡുകാർക്ക് സ്‌പെഷൽ അരി നൽകുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. ഭക്ഷ്യകിറ്റ് വിതരണം ഏപ്രിൽ ഒന്ന് മുതൽ തുടങ്ങും. എല്ലാ കാർഡുകാർക്കും കിറ്റ് ലഭിക്കും. ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ അവധിയാണെങ്കില്‍ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് പ്രത്യേക ഉത്തരവിറക്കും. മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്കായിരിക്കും കിറ്റ് ആദ്യം വിതരണം ചെയ്യും.

Advertisment

വെള്ള, നീല കാര്‍ഡുകാര്‍ക്ക് കിലോയ്‌ക്ക് 15 രൂപ നിരക്കില്‍ സ്‌പെഷൽ അരി നല്‍കാനായിരുന്നു സർക്കാർ തീരുമാനം. ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയായിരുന്നു. തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് അരി വിതരണം ചെയ്യുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. വിഷു കിറ്റ് നേരത്തെ നൽകുന്നതിനെതിരെയും ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷനോട് പരാതിപ്പെട്ടിട്ടുണ്ട്. കിറ്റ് വിതരണവും അരി വിതരണവും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് ചെന്നിത്തലയുടെ ആരോപണം.

അതേസമയം, ഭക്ഷ്യക്കിറ്റ് വിതരണം തടയാനുള്ള നീക്കത്തിൽ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സങ്കുചിത മനസിന് ഉടമയായതുകൊണ്ടാണ് ജനക്ഷേമ പ്രവർത്തനങ്ങൾ തടയാൻ ചെന്നിത്തല ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Read Also: പരീക്ഷ പേടിയോ? ഓർമശക്തി കൂട്ടാനും സമ്മർദം കുറയ്ക്കാനും ചില എളുപ്പ വഴികൾ

Advertisment

പ്രതിപക്ഷ നേതാവ് കേന്ദ്ര സർക്കാരിന്റെ വക്താവായി മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. “ഭക്ഷണവും, പെൻഷനും മുടക്കുന്ന പ്രതിപക്ഷ നേതാവ് കേന്ദ്രത്തിന്റെ വക്താവായി മാറുന്ന അവസ്ഥയാണുള്ളത്. കിഫ്ബിയേയും, ലൈഫ് പദ്ധതികളെയും പ്രതിപക്ഷ നേതാവ് അട്ടിമറിക്കുന്നു. മണ്ഡലങ്ങളിൽ കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളിൽ യുഡിഎഫ് എംഎൽഎമാർ സ്വന്തം നേട്ടമായി പറയുന്നു. പ്രകൃതി ദുരന്തങ്ങളുടെ കാരണം കാട്ടി സർക്കാർ വികസനം മുടക്കിയില്ല. കിഫ്ബി വഴിയുള്ള ധനസമാഹരണം വഴി പദ്ധതികൾ മുടക്കമില്ലാതെ തുടർന്നു. വികസനത്തിന്റെ കുതിപ്പിന് ഇന്ധനമായത് കിഫ്ബിയാണ്. കേരളത്തെ നശിപ്പിച്ചേ അടങ്ങൂവെന്ന സംഘപരിവാർ താൽപര്യത്തിന് യുഡിഎഫ് വാദ്യം വായിക്കുകയാണ്,” പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. ജനങ്ങളുടെ അന്നം മുടക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല മറുപടി പറഞ്ഞു. ഭക്ഷ്യസാധനങ്ങൾ പൂഴ്‌ത്തിവച്ച് തിരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്‌ത് അന്നം മുടക്കിയത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല തിരിച്ചടിച്ചു.

Pinarayi Vijayan Ramesh Chennithala Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: