കൊച്ചി: വിഷു, ഈസ്റ്റര്‍ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ഉത്സവകാല ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. നാല് ട്രെയിനുകളാണു പ്രഖ്യാപിച്ചിരിക്കുന്നത്.
ചെന്നൈയില്‍നിന്ന് എറണാകുളത്തേക്കും എറണാകുളത്തുനിന്ന് ചെന്നൈയിലേക്കും ഓരോ ട്രെയിന്‍ വീതവും താംബരത്തുനിന്നു നാഗര്‍കോവില്‍ ജങ്ഷനിലേക്കും തിരിച്ചും ഓരോ ട്രെയിന്‍ വീതവുമാണ് ഓടുക. ഏപ്രില്‍ 13, 17 തിയതികളിലാണ് ഈ ട്രെയിനുകള്‍ സര്‍വിസ് നടത്തുക. 15നാണു വിഷു. ഈസ്റ്റര്‍ 17നും.
ഏപ്രില്‍ 13നു വൈകിട്ട് ഏഴിന് എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍നിന്നു പുറപ്പെടുന്ന എംജിആര്‍ ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജങ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ (06007) പിറ്റേ ദിവസം ആറിന് എറണാകുളത്ത് എത്തും.
Also Read: മിനിമം 10 രൂപ; ബസ് ചാര്‍ജ് വര്‍ധനയ്ക്ക് എല്‍ഡിഎഫ് അംഗീകാരം
ഏപ്രില്‍ 17നാണ് എറണാകുളം ജങ്ഷന്‍-എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ ട്രെയിന്‍ (06008) സര്‍വിസ് നടത്തുക. രാത്രി 10.4നു പുറപ്പെടുന്ന ട്രെയിന്‍ 18നു രാവിലെ 10.25നു ചെന്നൈ സെന്‍ട്രലിലെത്തും.
താംബരം-നാഗര്‍കോവില്‍ ജങ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ ട്രെയിന്‍ (06005) ഏപ്രില്‍ 13നു രാത്രി 9.30നു താംബരം സ്‌റ്റേഷനില്‍നിന്നു പുറപ്പെടും. 14നു രാവിലെ 10.55നു നാഗര്‍കോവില്‍ ജങ്്ഷനിലെത്തും.
17നാണു നാഗര്‍കോവില്‍ ജങ്ഷന്‍-താംബരം സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ ട്രെയിന്‍ (06006) സര്‍വിസ് നടത്തുക. വൈകിട്ടു 4.15നു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം പുലര്‍ച്ചെ 4.10നു താംബരത്ത് എത്തും.