കൊച്ചി: വിഷുവിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ഈ തിങ്കളാഴ്ചയും കടന്നു പോയി, മറ്റെല്ലാ ദിവസത്തേയും പോലെ, ഒരാഘോഷം തൊട്ടടുത്തെത്തിയെന്ന സൂചനയൊന്നുമില്ലാതെ. തെരുവുകൾ വിജനമാണ്.വഴിയിൽ കൊന്നപ്പൂക്കൾ കാണുന്നത് അപൂർവം. കുഴപ്പമില്ലാത്ത രീതിയിൽ സദ്യയൊരുക്കാൻ വേണ്ടതെല്ലാം വാങ്ങുന്നതിനായി ആളുകൾ സൂപ്പർ മാർക്കറ്റുകളിലും മറ്റു കടകളിലുമെത്തുന്നുണ്ട്. കടകളിലെ തട്ടുകൾ വേഗം കാലിയാവുകയും ചെയ്യുന്നു.

ആവശ്യത്തിനുള്ള കണിവെള്ളരി വിളവെടുക്കാൻ കർഷകർക്ക് കഴിഞ്ഞെങ്കിലും മതിയായ വിതരണ സംവിധാനമില്ലാത്തതിനാൽ അവ കടകളിലെത്തുന്നതിൽ പരിമിതി നേരിട്ടു. ചലച്ചിത്ര താരങ്ങളും ഗായകരുമടക്കമുള്ളവർ വീടുകളിലായതിനാൽ വിഷുദിനത്തിലെ ടെലിവിഷൻ പരിപാടികൾക്കും വലിയ നിറമുണ്ടാവില്ല. വീഡിയോ കോളിങ്ങ് വഴിയുള്ള അഭിമുഖങ്ങളിലേക്ക് ടിവി പ്രോഗ്രാമുകൾ ചുരുങ്ങിപ്പോവും. കോവിഡ് മഹാമാരിയുടെ വ്യാപനം തടയുന്നതിനായി രാജ്യത്ത് മൂന്നാഴ്ചത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെത്തുടർന്ന് ദൈനംദിന ജീവിതം നിശ്ചലതയിലെത്തിയപ്പോൾ വിഷുവുമായി ബന്ധപ്പെട്ട ഉത്സാഹമൊന്നുമില്ലാതെ കേരളം കടന്നുപോവുകയാണ്.
Also Read: ‘കെണി’യാകരുത്; വിഷുത്തലേന്ന് തിക്കും തിരക്കും, മുന്നറിയിപ്പുമായി മുഖ്യമന്ത്രി
“കൃത്യമായും, ഇത് ആഘോഷിക്കാനുള്ള സമയമല്ല. കുടുംബ വീടുകളിൽ പോകാനും വിഷു സദ്യ കഴിക്കനും ഇഷ്ടപ്പെടുന്നവരായിരുന്നു ഞങ്ങൾ, പക്ഷേ ഞങ്ങൾക്ക് പറ്റില്ല. സ്വന്തം വീട്ടിലിരിക്കുന്നതിലേക്ക് ഈ വർഷത്തെ വിഷു പരിമിതപ്പെട്ടിരിക്കുന്നു” – കൊച്ചിയിൽ മെഡിക്കൽ ലാബ് ജീവനക്കാരനായ ബിനു പറഞ്ഞു. എല്ലാവർഷവും വിഷുവിന് മുൻപുള്ള ദിവസം ഭാര്യയും മക്കളുമൊത്ത് കൊച്ചിയിൽ നിന്ന് ചങ്ങനാശ്ശേരിയിലെ കുടുംബ വീട്ടിലേക്ക് പോവാറാണ് പതിവെന്നും ബിനു പറഞ്ഞു. അച്ഛനും അമ്മയ്ക്കുമൊപ്പം രാത്രി വിഷുക്കണിയൊരുക്കുന്നതും പുലർച്ചെ കണി കാണുന്നതുമെല്ലാം ഈ വർഷം നടക്കില്ല.” ഞങ്ങൾ ഒരു ചെറിയൊരു സദ്യയുണ്ടാക്കും.അത്ര മാത്രം.”- ബിനു കൂട്ടിച്ചേർത്തു. കടകളിലൊന്നും കണിക്കൊന്ന വാങ്ങാൻ കിട്ടാത്തത് കാലവസ്ഥ മാറ്റത്തിന്റെ പ്രശ്‌നമാണോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് 19നെതിരായ പോരാട്ടത്തിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ മെച്ചപ്പെട്ട രീതിയിലാണ് കേരളം പ്രവർത്തിക്കുന്നതെന്ന് ഉറപ്പായി പറയാം. മാർച്ച് മൂന്നാം വാരത്തിൽ കോവിഡ് ബാധിതരടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാമതായിരുന്നു കേരളം. പക്ഷേ, രോഗബാധയുള്ളവരെ കർശനമായി നിരീക്ഷിച്ചും ചികിത്സാ രീതികൾ പരീക്ഷിച്ചും ലോക്ക്ഡൗണിനെ പ്രയോജനപ്പെടുത്തിയുമെല്ലാം ഏപ്രിൽ മൂന്നാം വാരത്തോടെ രാജ്യത്ത് കോവിഡ് ബാധ ഏറ്റവും രൂക്ഷമായ അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിൽനിന്ന് പുറത്ത് കടക്കാൻ കേരളത്തിന് കഴിഞ്ഞു. രോഗബാധയുടെ നിരക്കിന്റെ ഗ്രാഫ് ഉയർന്നുപോവുന്നതും അവസാനിപ്പിക്കാനായി.
Also Read:കോവിഡ്-19: സൗജന്യ ഭക്ഷണ വിതരണവുമായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനികൾ; ക്രൗഡ് ഫണ്ടിങ് വഴി സംഭാവന നൽകാം
എന്നാൽ മഹാമാരിയും ലോക്ക്ഡൗണും കാരണമുള്ള സാമ്പത്തിക പ്രതിസന്ധി കേരളത്തെ നോട്ടമിടുകയാണ്. ഈ വർഷത്തെ വരാനിരിക്കുന്ന മാസങ്ങൾ സംസ്ഥാനത്തെ ജനങ്ങൾക്ക് കടുപ്പമേറിയതാവുമെന്ന് ധനമന്ത്രി തോമസ് ഐസക് മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനങ്ങൾക്കു വേണ്ടി കേന്ദ്രസർക്കാർ സാമ്പത്തിക പാക്കേജുകൾ തയ്യാറാക്കണമെന്നും അത് ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കുമേലുള്ള ആഘാതം കുറയ്ക്കാൻ സഹായിക്കുമെന്നും ധനമന്ത്രി ആവശ്യപ്പെട്ടിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു.
Read More: Like the kani-konna flower, Vishu fervour also missing this year in Kerala