കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ വിഷു ബംപർ (BR-85) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത് മേയ് 22-ാം തീയതി ആണ്. ഒന്നാം സമ്മാനമായ പത്ത് കോടി രൂപ ലഭിച്ചത് തിരുവനന്തപുരത്ത് വിറ്റ HB 727990 എന്ന ടിക്കറ്റിനാണ്. എന്നാൽ ഒന്നാം സമ്മാനമടിച്ച ഭാഗ്യവാൻ ആരെന്ന് കണ്ടെത്താൻ ഇതുവരെ ആയിട്ടില്ല. സമ്മാനം ലഭിച്ചയാൾ ബാങ്കിലോ ലോട്ടറി ഓഫീസിലോ ബന്ധപ്പെട്ടിട്ടില്ല.
കാണാമറയത്തുള്ള അഞ്ജാതനായ ഭാഗ്യവാനെ കാത്തിരിപ്പാണ് ടിക്കറ്റ് വിറ്റ രംഗനും ഭാര്യ ജസീന്തയും. തിരുവനന്തപുരം പഴവങ്ങാടി ചൈതന്യ ലക്കി സെന്റർ ഉടമ ഗിരീഷ് കുറുപ്പിൽ നിന്നും വാങ്ങി രംഗനും ജസീന്തയും വിറ്റ ടിക്കറ്റിനാണ് ബംപർ അടിച്ചിരിക്കുന്നത്. വലിയതുറ കുഴുവിളാകം സ്വദേശിയായ രംഗൻ തിരുവനന്തപുരം വിമാനത്താവള പരിസരത്തു വിറ്റ ടിക്കറ്റിനാണ് 10 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
Kerala Vishu Bumper BR-85 Lottery Result: നറുക്കെടുപ്പ് ഫലം



VB, IB, SB, HB, UB, KB എന്നിങ്ങനെ 6 സീരീസിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്. വിഷു ബംപറിന്റെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 12 പേർക്ക്. നാലാം സമ്മാനം 1 ലക്ഷമാണ് (അവസാന അഞ്ചക്കത്തിന്). ഇതിനു പുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപയും (1 ലക്ഷം വീതം 5 പേർക്ക്) ലഭിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.