/indian-express-malayalam/media/media_files/uploads/2023/06/vishu-bumper.jpg)
vishu bumper
തിരുവനന്തപുരം: വിഷു ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി സമ്മാന തുക രൂപ കോഴിക്കോട് സ്വദേശിക്ക്. 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ഭാഗ്യവാന്‍ പണം കൈപ്പറ്റിയത്. സ്വകാര്യത വേണമെന്ന ഇദ്ദേഹത്തിന്റെ ആവശ്യത്തില്‍ ലോട്ടറി വകുപ്പ് പേര് വെളിപ്പെടുത്തിയിട്ടില്ല.
തുകയുടെ 10% ഏജന്‍സി കമ്മീഷനായി പോകും. ശേഷിക്കുന്ന തുകയില്‍ 30% നികുതി കഴിഞ്ഞിട്ടുള്ള തുക ഒന്നാം സമ്മാനക്കാരന് ലഭിക്കും. 7.56 കോടി രൂപയാണ് ലഭിക്കുക.
ഫലം വന്നു ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞിട്ടും ഭാഗ്യവാന്‍ ആരെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. നടപടികളെല്ലാം രഹസ്യമായി നടത്തിയ ശേഷം ലോട്ടറിയടിച്ച വ്യക്തി പണം വാങ്ങി മടങ്ങുകയായിരുന്നു.
VE 475588 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മലപ്പുറം ചെമ്മാട് ലോട്ടറി ഷോപ്പില്‍ നിന്നാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റ് പോയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us