/indian-express-malayalam/media/media_files/KNQ4CWxi3xVYi0I9qKmP.jpg)
വിഷു ബമ്പർ
Vishu Bumper (BR-97) Lottery Results: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ആലപ്പുഴ ജില്ലയിൽ വിറ്റ VC 490987 എന്ന ടിക്കറ്റ് നമ്പരിനാണ് ലഭിച്ചത്. ആലപ്പുഴയിലെ ലോട്ടറി ഏജന്റ് അനിൽ കുമാർ വിറ്റ ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനം.
അതേസമയം, വിഷു ബമ്പർ അടിച്ചത് ആർക്കെന്ന് ഇതുവരെ അറിയാനായിട്ടില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബമ്പർ അടിക്കുന്നവർ കാണാമറയത്ത് തുടരുകയാണ്. ബമ്പർ അടിച്ചവർ തങ്ങളുടെ പേരു വിവരങ്ങൾ പരസ്യപ്പെടുത്താൻ തയ്യാറാവുന്നില്ല. സമ്മാനം ലഭിച്ചവർ ബാങ്കിലോ ലോട്ടറി ഓഫീസിലോ നേരിട്ട് ബന്ധപ്പെടുകയാണ് ഇപ്പോൾ ചെയ്യുന്നത്.
കഴിഞ്ഞ വർഷം വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി അടിച്ചയാളുടെ പേരുവിവരങ്ങളും പുറത്തുവന്നിരുന്നില്ല. മലപ്പുറം തിരൂരിൽ വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. മലപ്പുറം ചെമ്മാട് എന്ന സ്ഥലത്തെ ബസ് സ്റ്റാന്റിനകത്തുള്ള കടയിൽ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയത്. താനൂർ സികെവി ഏജൻസിയുടെ ബ്രാഞ്ചുകളിൽ ഒന്നാണിത്. എന്നാൽ ആർക്കാണ് ടിക്കറ്റ് അടിച്ചതെന്ന വിവരം മാത്രം പുറത്തുവന്നില്ല.
ജില്ലാ ഓഫിസർമാർക്ക് 60 ദിവസംവരെയാണ് ടിക്കറ്റ് പാസാക്കാനുള്ള അധികാരമുള്ളത്. ഇതിനു ശേഷമാണ് ടിക്കറ്റ് ഹാജരാക്കുന്നതെങ്കിൽ ലോട്ടറി ഡയറക്ട്രേറ്റാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. 90 ദിവസം വരെയുള്ള ടിക്കറ്റുകൾ ലോട്ടറി ഡയറക്ട്രേറ്റിന് പാസാക്കാൻ സാധിക്കും. എന്നാൽ അതിനുശേഷമാണ് ടിക്കറ്റ് എത്തിക്കുന്നതെങ്കിൽ സമ്മാനം നൽകാൻ സാധിക്കില്ല. ശേഷം ലോട്ടറി തുക സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുമെന്നാണ് ചട്ടം.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us