Kerala Lottery Vishu Bumper (BR 91) 2023: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ (BR 91) നറുക്കെടുപ്പ് മേയ് 24 ന് നടക്കും. ഇത്തവണ 12 കോടിയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ തവണ 10 കോടിയായിരുന്നു.
ഒന്നാം സമ്മാനമടിക്കുന്നയാൾക്ക് നികുതിയും ഏജൻസി കമ്മിഷനും കിഴിച്ച് 7 കോടി 20 ലക്ഷം രൂപയാകും കയ്യിൽ കിട്ടുക. കഴിഞ്ഞ വർഷം പത്ത് കോടി രൂപ അടിച്ചയാൾക്ക് 6 കോടി രൂപയാണ് കയ്യിൽ ലഭിച്ചത്.
വിഷു ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്.
VA, VB, VC, VD, VE, VG എന്നീ ആറു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്. 300 രൂപയാണ് ടിക്കറ്റ് വില. ആകെ 49,46,12,000 രൂപയുടെ സമ്മാനങ്ങളാണ് ഇത്തവണ വിഷു ബംബറിലൂടെ നൽകുന്നത്. 12 കോടി മുതൽ 300 രൂപ വരെ 4,01,790 സമ്മാനങ്ങൾ ലഭിക്കും.
സമ്മാന വിവരങ്ങൾ
- ഒന്നാം സമ്മാനം- 12 കോടി
- രണ്ടാം സമ്മാനം- 1 കോടി വീതം 6 പേർക്ക്
- മൂന്നാം സമ്മാനം- 10 ലക്ഷം വീതം 6 പേർക്ക്
- നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം 6 പേർക്ക്
- അഞ്ചാം സമ്മാനം- 2 ലക്ഷം (6 സീരീസിലായി 6 പേർക്ക്)
- ആറാം സമ്മാനം- 5000
- ഏഴാം സമ്മാനം- 2000
- എട്ടാം സമ്മാനം- 1000
- ഒൻപതാം സമ്മാനം- 500
- പത്താം സമ്മാനം- 300
5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കുന്ന സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടണം. സമ്മാനമടിച്ച് 30 ദിവസത്തിനുള്ളിൽ ലോട്ടറി ടിക്കറ്റ് സമർപ്പിക്കാൻ ശ്രദ്ധിക്കുക.
വിഷു ബമ്പറിന്റെ ഇതുവരെ 42 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുള്ളത്. ഇതിൽ 20000 ടിക്കറ്റുകൾ ഒഴികെ ബാക്കിയെല്ലാം വിറ്റഴിഞ്ഞിട്ടുണ്ട്. ഇന്നു വൈകീട്ടും നാളെ രാവിലെയുമായി 42 ലക്ഷം ടിക്കറ്റുകളും വിറ്റഴിയുമെന്നാണ് ലോട്ടറി വകുപ്പ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വർഷം 43, 86,000 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 43, 69, 206 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചു. വിഷു ബമ്പറിന്റെ വിൽപ്പന ആരംഭിച്ച ആദ്യ ദിവസം തന്നെ രണ്ടര ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ച് റെക്കോർഡ് സൃഷ്ടിച്ചിരുന്നു.
ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ വിഷു ബമ്പർ ഭാഗ്യക്കുറിയിലൂടെ ഭാഗ്യക്കുറി ഏജന്റുമാർക്ക് മറ്റ് കമ്മീഷനുകൾക്ക് പുറമേ ഒരു ടിക്കറ്റിന് ഒരു രൂപ കൈനീട്ടമായി (ഇൻസെന്റീവ് ) ഭാഗ്യക്കുറി വകുപ്പ് നൽകിയിരുന്നു. മുമ്പ് ബമ്പർ ടിക്കറ്റുകളിൽ 50, 100 ടിക്കറ്റുകളോ, 10 ബുക്കോ വിൽക്കുന്നവർക്കാണ് ഇൻസെന്റീവ് ലഭിച്ചിരുന്നത്. ഏജന്റുമാർക്ക് നിലവിലുള്ള കമ്മീഷന് പുറമേയാണ് ഓരോ ടിക്കറ്റിലും ഇൻസെന്റീവ് ലഭിക്കുക.
ബമ്പർ ലോട്ടറിയുടെ സമ്മാനഘടനയിലും ലോട്ടറി വകുപ്പ് മാറ്റം വരുത്തിയിട്ടുണ്ട്. രണ്ടു മുതൽ അഞ്ചു വരെയുള്ള സമ്മാനങ്ങൾ എല്ലാ സീരീസിലും ലഭ്യമാകും. ഇതുവരെ ബമ്പറുകളുടെ രണ്ടും മൂന്നും സമ്മാനങ്ങൾ മാത്രമാണ് ഇങ്ങനെ നൽകിയിരുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.