Kerala Vishu Bumper (BR 91) 2023 Draw Date & Time: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ വിഷു ബമ്പർ (BR 91) നറുക്കെടുപ്പ് നാളെ (മേയ് 24) നടക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്.
ഇത്തവണ 12 കോടിയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ തവണ 10 കോടിയായിരുന്നു. രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്.
Vishu Bumper Lottery 2023: Where to Check the Draw Date, Time and Result
വിഷു ബമ്പറിന്റെ നറുക്കെടുപ്പ് പൂർത്തിയായാൽ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (https://statelottery.kerala.gov.in/) ഫലം അറിയാം.
ഫലമറിയാന്‍ ചെയ്യേണ്ടത്
- https://statelottery.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
- വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന Vishu Bumper Lottery BR 91 Result എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
- ആവശ്യമെങ്കില്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ ഫലം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
എസ്എംഎസ് വഴി ഫലം അറിയാം
മൊബൈല്‍ ഫോണ്‍ വഴി എസ്എംഎസിലൂടെ ലോട്ടറി ഫലം ലഭ്യമാകുന്നതാണ്. ഐടി മിഷന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാകുന്നത്.
എംഎസ്എസ് അയക്കേണ്ട നമ്പര്‍ – 537252
എസ്എംഎസ് മാതൃക – Lottery Draw Code Series 6 Digit Number