scorecardresearch
Latest News

Vishu Bumper 2023: വിഷു ബമ്പർ: ആദ്യ ദിവസം വിറ്റഴിച്ചത് രണ്ടര ലക്ഷത്തിലധികം ടിക്കറ്റുകൾ, ഏജന്റുമാർക്ക് വിഷുക്കൈനീട്ടം

Vishu Bumper 2023: മേയ് 24 നാണ് വിഷു ബമ്പർ നറുക്കെടുപ്പ്

vishu bumper, kerala lottery, ie malayalam

Vishu Bumper 2023: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ ((BR 91) ടിക്കറ്റ് വിൽപന റെക്കോർഡിലേക്ക്. വിൽപ്പന ആരംഭിച്ച ആദ്യ ദിവസം തന്നെ രണ്ടര ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ചത്. മേയ് 24 നാണ് വിഷു ബമ്പർ നറുക്കെടുപ്പ്.

ഇത്തവണ 12 കോടിയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ തവണ 10 കോടിയായിരുന്നു. രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്.

ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം ആയിരം രൂപയും ഒൻപതാം സമ്മാനം 500 രൂപയും പത്താം സമ്മാനം 300 രൂപയുമാണ്. 300 രൂപയാണ് ടിക്കറ്റ് വില. VA, VB, VC, VD, VE, VG എന്നീ ആറു സീരീസുകളിലാണ് ടിക്കറ്റുകൾ പുറത്തിറക്കിയിട്ടുള്ളത്.

ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ വിഷു ബമ്പർ ഭാഗ്യക്കുറിയിലൂടെ ഭാഗ്യക്കുറി ഏജന്റുമാർക്ക് മറ്റ് കമ്മീഷനുകൾക്ക് പുറമേ ഒരു ടിക്കറ്റിന് ഒരു രൂപ കൈനീട്ടമായി (ഇൻസെന്റീവ് ) ഭാഗ്യക്കുറി വകുപ്പ് നൽകുന്നു. മുമ്പ് ബമ്പർ ടിക്കറ്റുകളിൽ 50, 100 ടിക്കറ്റുകളോ, 10 ബുക്കോ വിൽക്കുന്നവർക്കാണ് ഇൻസെന്റീവ് ലഭിച്ചിരുന്നത്. ഏജന്റുമാർക്ക് നിലവിലുള്ള കമ്മീഷന് പുറമേയാണ് ഓരോ ടിക്കറ്റിലും ഇൻസെന്റീവ് ലഭിക്കുക.

ബമ്പർ ലോട്ടറിയുടെ സമ്മാനഘടനയിലും ലോട്ടറി വകുപ്പ് മാറ്റം വരുത്തിയിട്ടുണ്ട്. രണ്ടു മുതൽ അഞ്ചു വരെയുള്ള സമ്മാനങ്ങൾ എല്ലാ സീരീസിലും ലഭ്യമാകും. ഇതുവരെ ബമ്പറുകളുടെ രണ്ടും മൂന്നും സമ്മാനങ്ങൾ മാത്രമാണ് ഇങ്ങനെ നൽകിയിരുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vishu bumper 2023 ticket sale in first day