scorecardresearch
Latest News

വിഷ്ണുപ്രിയ കൊലപാതകം: പ്രതിയുമായി തെളിവെടുപ്പ്, ആയുധങ്ങളും വസ്ത്രങ്ങളും കണ്ടെത്തി

ഇന്നലെയാണ് പാനൂരിൽ കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ(23) അതിദാരുണമായി കൊല്ലപ്പെട്ടത്

വിഷ്ണുപ്രിയ കൊലപാതകം: പ്രതിയുമായി തെളിവെടുപ്പ്, ആയുധങ്ങളും വസ്ത്രങ്ങളും കണ്ടെത്തി

കണ്ണൂർ: പാനൂരിൽ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ചശേഷം ഉപേക്ഷിച്ച ആയുധങ്ങളും കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെത്തി. പ്രതി ശ്യാംജിത്തിന്‍റെ വീടിനടുത്തുള്ള പറമ്പിലായിരുന്നു തെളിവെടുപ്പ്.

ഇന്നലെയാണ് പാനൂരിൽ കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ(23) അതിദാരുണമായി കൊല്ലപ്പെട്ടത്. പ്രണയത്തിൽനിന്നും പിന്മാറിയതിലുള്ള പകയാണ് വിഷ്ണുപ്രിയയുടെ ജീവനെടുത്തത്. വിഷ്ണുപ്രിയയുമായി അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും മൂന്നുമാസമായി തന്നെ പൂര്‍ണമായും അവഗണിക്കുകയായിരുന്നുവെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

മൂന്നു ദിവസം മുൻപാണ് വിഷ്ണുപ്രിയയെ കൊല്ലാൻ പ്രതി തീരുമാനിച്ചത്. വെട്ടുകത്തി നേരത്തേ വാങ്ങി. ചുറ്റിക രണ്ടുദിവസം മുപും വാങ്ങി. ആരുമില്ലാത്ത സമയം നോക്കിയാണ് ശ്യാംജിത്ത് വീട്ടില്‍ കടന്നുചെന്ന് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്. ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തിയശേഷം കഴുത്തിന് വെട്ടുകയായിരുന്നു.

കൊലനടത്തിയശേഷം ചോരപുരണ്ട കത്തിയും ചുറ്റികയും കഴുകി ബാഗില്‍വെച്ച് സ്വന്തം ബൈക്കില്‍ വീട്ടിലെത്തി കുളിച്ച് അച്ഛൻ നടത്തുന്ന ഹോട്ടലില്‍ ജോലിക്ക് പോയി. വൈകിട്ട് നാടുവിടാനായിരുന്നു ശ്യാംജിത്തിന്റെ പദ്ധതി. ഇതിനിടയിലാണ് പൊലീസ് പിടിയിലായത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vishnupriya murder case weapon found police

Best of Express