Latest News

വിഷ്ണുവിന് ആശ്വാസം; മോഷ്ടിക്കപ്പെട്ട ഫയലും സര്‍ട്ടിഫിക്കറ്റുകളും തിരികെ കിട്ടി

അതേസമയം തിരിച്ചറിയല്‍ കാര്‍ഡും യോഗ്യതാ സര്‍ട്ടിഫിക്കറ്റും കണ്ടുകിട്ടാനുണ്ട്.

തൃശ്ശൂര്‍: വിഷ്ണുവിന് ഇനി ചിരിക്കാം. നഷ്ടപ്പെട്ടെന്ന് കരുതിയ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിച്ചിരിക്കുകയാണ്. തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ നിന്നുമാണ് വിഷ്ണു പ്രസാഥിന്റെ ഫയല്‍ തിരികെ ലഭിച്ചത്.

തളിക്കുളം സ്വദേശി ഷാഹിദും സുഹൃത്ത് പത്താങ്കല്‍ സ്വദേശി ഇമ്രാനുമാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഫയല്‍ കണ്ടത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു ഇവര്‍ ഫയല്‍ കണ്ടത്. ഉടനെ തന്നെ പൊലീസിനെ ഫയല്‍ ഏല്‍പ്പിക്കുകയായിരുന്നു. പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ ഇതിലുണ്ടായിരുന്നു.

അതേസമയം തിരിച്ചറിയല്‍ കാര്‍ഡും യോഗ്യതാ സര്‍ട്ടിഫിക്കറ്റും കണ്ടുകിട്ടാനുണ്ട്. കഴിഞ്ഞ 10 നാണ് വിഷ്ണുപ്രാസിന്റെ ബാഗ് റെയില്‍വേ സ്റ്റേഷനില്‍വച്ച് മോഷണം പോയത്. തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ ജോലിക്കായാണ് വിഷ്ണുപ്രസാദ് ഗൂഡല്ലൂരില്‍ നിന്നെത്തിയത്. ജര്‍മനിയിലെ കപ്പല്‍ കമ്പനിയില്‍ ജോലി ശരിയായ വിഷ്ണുപ്രസാദ്, അവിടെ നിയമനം നേടുന്നതുവരെയുളള ചെലവുകള്‍ക്കായാണ് സ്വകാര്യ ഹോട്ടലില്‍ ജോലി തരപ്പെടുത്തിയത്.

Read More: തിരിച്ചുകൊടുക്കൂ ആ ബാഗ്, യുവാവിനായി സഹായം അഭ്യർഥിച്ച് സണ്ണി വെയ്ൻ

രാവിലെ 10.15 ന് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ വിഷ്ണുപ്രസാദ് അവിടുത്തെ വിശ്രമ മുറിയില്‍ കയറി. കുറച്ചു മിനിറ്റുകള്‍ കഴിഞ്ഞപ്പോഴാണ് ബാഗ് നഷ്ടമായെന്ന് അറിഞ്ഞത്. സ്റ്റേഷന്‍ മുഴുവന്‍ തിരഞ്ഞെങ്കിലും ബാഗ് കിട്ടിയില്ല. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.

കപ്പല്‍ കമ്പനിയില്‍ ജോലിക്കു കയറണമെങ്കില്‍ സമര്‍പ്പിക്കേണ്ട യോഗ്യതാ സാക്ഷ്യപത്രങ്ങളും പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖകളുമെല്ലാം അടങ്ങിയ ബാഗായിരുന്നു മോഷണം പോയത്. കഴിഞ്ഞ നാലു ദിവസമായി തന്റെ ജീവിതം അടങ്ങിയ ബാഗിനായി തൃശൂരില്‍ അലയുകയായിരുന്നു വിഷ്ണുപ്രസാദ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vishnu prasad gets his certificates and stolen file back316802

Next Story
ന്യൂനപക്ഷ വിദ്യാർഥികൾക്കെതിരെ അതിക്രമം വർധിക്കുന്നു: കെ.ടി.ജലീൽKT Jaleel, കെടി ജലീൽ, Fathima Latheef, ഫാത്തിമ ലത്തീഫ്, Fathima Latheef murder,ഫാത്തിമ ലത്തീഫ് മരണം, Fathima Latheef suicide, Fathima Latheef death, IIT, IIT student death, IIT student suicide, Chennai student death, Chennai Police, Kerala student death, MK Stalin, Tamil Nadu, Indian Express News, Chennai News,, Fatima Latif, Fatima Latif suicide, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express