/indian-express-malayalam/media/media_files/2025/12/30/vishal-murder-case-2025-12-30-12-26-20.jpg)
വിശാൽ
ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ എല്ലാ പ്രതികളെയും വെറുതേ വിട്ട് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് 19 പേരെയും വെറുതെ വിട്ടുകൊണ്ട് വിധി പ്രസ്താവിച്ചത്.
പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. വിശാൽ കൊല്ലപ്പെട്ട് പതിമൂന്ന് വർഷങ്ങൾക്കു ശേഷമാണ് വിധി വരുന്നത്. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു.
Also Read: ഇനി മകരവിളക്ക് മഹോത്സവകാലം; ശബരിമല നട ഇന്നു തുറക്കും
2012 ജൂലൈ 16നാണ് കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായിരുന്ന വിശാൽ കുത്തേറ്റ് മരിച്ചത്. എബിവിപി പ്രവർത്തകനായിരുന്നു വിശാൽ 19-ാം വയസിലാണ് കൊല്ലപ്പെട്ടത്. കോളജിലെ നവാഗതര്‍ക്ക് സ്വാഗതം ആശംസിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ വിശാലിന് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുമായുണ്ടായ സംഘർഷത്തിനിടെ കുത്തേൽക്കുകയായിരുന്നു.
Also Read: 'മരണം വരെ പോരാടും, ഞങ്ങളുടെ ജീവിതം ഒരു തമാശയായി മാറി'; ഉന്നാവ് അതിജീവിത
ഗുരുതരമായി പരിക്കേറ്റ വിശാലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിലിരിക്കെ പിറ്റേദിവസം മരണപ്പെടുകയായിരുന്നു. കേസിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ 20 പേരെയാണ് പ്രതിചേർത്തിരുന്നത്. പ്രായപൂർത്തിയാകാത്ത ഒരാളുടെ വിചാരണ ജുവനൈൽ കോടതിയിൽ നടക്കുകയാണ്. പ്രതികളായ മറ്റു 19 പേരെയാണ് കോടതി വെറുതെ വിട്ടത്.
Read More: ബംഗ്ലാദേശ് ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us