കേരള പൊലീസിന്‍റെ ആന്‍റി ഡ്രഗ് ക്യാംപെയിന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി ലഹരി വിരുദ്ധമുദ്രാവാക്യം ചൊല്ലിക്കൊടുത്തു.
YES TO CRICKET, NO TO DRUGS എന്ന പേരില്‍ കേരള പൊലീസ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിനാണ് തുടകക്കമായി. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കും മറ്റ് ഇന്ത്യൻ താരങ്ങൾക്കും പുറമേ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും പങ്കെടുത്തു. യുവാക്കളെയും വിദ്യാര്‍ത്ഥികളെയും സ്‌പോര്‍ട്‌സിലേയ്‌ക്കും അനുബന്ധപ്രവര്‍ത്തനങ്ങളിലേയ്‌ക്കും ശ്രദ്ധ തിരിച്ച് മയക്കുമരുന്നിന്റെ ഇരകളാകുന്ന പ്രവണതയില്‍ നിന്ന് മുക്തരാക്കുകയെന്നതാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.
പതിനയ്യായിരത്തോളം കുട്ടികളേയും കോളേജ് വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് ബൃഹത്തായ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ പറഞ്ഞു. പ്രശസ്‌ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ ലഹരിവിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന മാജിക്കും, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ അവതരിപ്പിക്കുന്ന ഡാന്‍സും, ദൃശ്യവിസ്‌മയമായി.