തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് പ​നി ബാ​ധി​ച്ച് മൂ​ന്നു പേ​ർ കൂ​ടി മ​രി​ച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ ബി​നി​ത, വ​ത്സ, സു​ജാ​ത എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ ഇ​ന്ന് പ​നി ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി. പാ​ല​ക്കാ​ട് ആ​ല​ത്തൂ​രി​ൽ രാ​വി​ലെ ഒ​രു വ​യ​സു​കാ​ര​ൻ മ​രി​ച്ചി​രു​ന്നു.

പ​നി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്പോ​ഴും പ​നി​മ​ര​ണം ത​ട​യു​ന്നതിൽ വൻ പരാജയമാണെന്നാണ് മരണനിരക്ക് സൂചിപ്പിക്കുന്നത്. വ്യാ​ഴാ​ഴ്ച 23,190 പേ​രാ​ണ് വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ പ​നി പി​ടി​പെ​ട്ടു ചി​കി​ത്സ തേ​ടി​യി​രു​ന്ന​ത്. ഇ​ന്നും നി​ര​വ​ധി പ​നി ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ അനുസരിച്ച് 218 പേരാണ് ആറുമാസത്തിനുള്ളില്‍ പനിബാധച്ച് മരിച്ചത്. ജൂണില്‍ മാത്രം 32 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എച്ച് വണ്‍ എന്‍ വണ്‍ മരണമാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 55 പേരാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരിച്ചത്. ഡങ്കിപ്പനി ബാധിച്ച് 13 പേരും എലിപ്പനി ബാധിച്ച് 9 പേരും മരിച്ചു.

പ​നി പ​ട​ർ​ന്നു പി​ടി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ന്ന് വൈ​കു​ന്നേ​രം സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചി​ടു​ണ്ട്. ഇ​ന്ന് ഓ​രോ ജി​ല്ല​ക​ളി​ലും ഓ​രോ മ​ന്ത്രി​മാ​രു​ടെ​യും അ​ധ്യ​ക്ഷ​ത​യി​ൽ സ​ർ​ക്കാ​ർ പ്ര​ത്യേ​ക യോ​ഗ​വും വി​ളി​ച്ചി​ട്ടു​ണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ