/indian-express-malayalam/media/media_files/uploads/2017/12/elephantcats.jpg)
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്കിടെ വിരണ്ടോടിയ ആനയുടെ കുത്തേറ്റ് പരുക്കേറ്റ് പാപ്പാന്‍ മരിച്ചു. പെരിങ്ങോട് കോതച്ചിറ വെളുത്തേടത്ത് സുഭാഷ് (37) ആണ് മരിച്ചത്. ശ്രീകൃഷ്ണന്‍ എന്ന കൊമ്പന്റെ കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഞായറാഴ്ച രാവിലെയാണ് സംഭവം. മൂന്ന് ആനകളാണ് ഇടഞ്ഞത്. ഇതില്‍ ശ്രീകൃഷ്ണന്‍ എന്ന ആന പ്രദക്ഷിണത്തിനിടെയാണ് ആക്രമണം നടത്തിയത്. തുടര്‍ന്ന് സുഭാഷിനേയും മറ്റ് രണ്ട് പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സുഭാഷിന്റെ നില ഗുരുതരം ആല്ലെന്നാണ് നേരത്തേ ക്ഷേത്രഭാരവാഹികള്‍ അറിയിച്ചത്. എന്നാല്‍ നില ഗുരുതരമായിരുന്നെന്ന് അമല ആശുപത്രി അധികൃതര്‍ അറിയിച്ചു. അരമണിക്കൂറിന് ശേഷമാണ് പിന്നീട് ആനയെ തളച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us