കണ്ണൂർ: സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ കണ്ണൂരിൽ അക്രമം. ജില്ലയുടെ കിഴക്കൻ മേഖലയായ ശ്രീകണ്ഠാപുരത്താണ് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്.

വീടുകളും വാഹനങ്ങളും വ്യാപകമായി തകർത്തിട്ടുണ്ട്. യുഡിഎഫ് പ്രവർത്തകരുടെ വീടുകളും വാഹനങ്ങളുമാണ് അക്രമത്തിന് ഇരയായത്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.

ശ്രീകണ്ഠാപുരം എരുവശേരി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയാണ് അക്രമം. സാധാരണ സർക്കാർ ഭരണം മാറുമ്പോൾ അതിന് സമാനമായി ഭരണസമിതി തിരഞ്ഞെടുപ്പിലും മാറ്റങ്ങളുണ്ടാകാറുണ്ട്. ഈ സാഹചര്യത്തിൽ വാശിയേറിയ മത്സരമാണ് എരുവശേരി സഹകരണ ബാങ്കിലേക്ക് നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ