കൊച്ചി: അടച്ചിട്ട ബാറിനു മുന്നിലെത്തി മദ്യം ആവശ്യപ്പെട്ട് ബഹളം വച്ച യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. മദ്യം ആവശ്യപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തി എന്നാരോപിച്ചാണ് കേസ്. ബാർ ജീവനക്കാരുടെ പരാതിയെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടർന്ന് വാഹനം അടക്കം യുവാക്കളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ആലുവ സ്വദേശികളായ അമൽ, ജിത്തു എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
മദ്യം കിട്ടാതെ വരുന്നതോടെ സ്ഥിരം മദ്യപാനികളായ ആളുകള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ കരുതല്‍ വേണ്ടി വരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കലക്ടറേറ്റില്‍ കോവിഡ്-19 അവലോകന യോഗത്തിനു ശേഷം സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Read More: ഓൺലെെൻ മദ്യവിൽപ്പന ഇപ്പോൾ ആലോചനയിലില്ല, ബിവറേജുകൾ 21 ദിവസം അടഞ്ഞുകിടക്കും: മന്ത്രി
മദ്യം കിട്ടാതെ വരുന്നത് ചിലര്‍ക്ക് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആശങ്ക അറിയിച്ചു. ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ ആവശ്യമായേക്കും. അത്തരക്കാരെ ഡീ അഡിക്ഷന്‍ സെന്ററുകളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും. ലോക്ക്ഡൗണിനോട് ജില്ലയിലെ ജനങ്ങള്‍ അനുകൂലമായാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്ന് മന്ത്രി പറഞ്ഞിരുന്നു. പൊലീസിന്റെ കര്‍ക്കശമായ ഇടപെടല്‍ ഒരു ഘട്ടത്തില്‍ വേണ്ടി വന്നു.
കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബിവറേജസ് ഔട്ട്‌ലറ്റുകളും ബാറുകളുമെല്ലാം അടച്ചു പൂട്ടിയിരിക്കുകയാണ്. 21 ദിവസത്തേയ്ക്കാണ് അടച്ചു പൂട്ടൽ. ഓൺലൈൻ വഴിയുള്ള മദ്യ വിൽപ്പന തത്കാലം നടപ്പിലാക്കില്ലെന്ന് എക്സൈസ് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതിനിടെ ആലപ്പുഴയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് പുറത്തിറങ്ങിയതിനെ തുടർന്ന് പൊലീസ് പിടികൂടി. കഞ്ഞിക്കുഴി സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ തിരികെ വീണ്ടും നിരീക്ഷണത്തിലാക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അതേസമയം, സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തുള്ള മലപ്പുറം സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വിമാനത്താവളത്തിലെ പരിശോധനയിൽ രോഗലക്ഷണം കണ്ടതിനെ തുടർന്ന് ഇയാളെ കെയർ സെന്ററിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 127 ആയി.