കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിനെ വിമര്‍ശിച്ച് സംവിധായകനായ വിനയന്‍ രംഗത്ത്. ഇത്രമാത്രം വിവരദോഷങ്ങളും സ്ത്രീ വിരുദ്ധ പ്രസ്ഥാവനകളും വീണ്ടും വീണ്ടും വിളമ്പി സാംസ്കാരിക കേരളത്തെ മലീമസമാക്കാൻ നിങ്ങൾക്കിതെന്തു പറ്റിയെന്ന് അദ്ദേഹം ചോദിച്ചു.

സിനിമാ രംഗത്തെ വൃത്തികേടുകളും അപചയങ്ങളും,തുറന്നു പറയാൻ തയ്യാറായ പെൺ കുട്ടികളേ താങ്കൾ ആവർത്തിച്ച് അപമാനിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. “ഇന്നു മലയാളത്തിലുള്ള ഏറ്റവും പ്രഗൽഭരായ നടിമാരിൽ ഒരാളായ പാർവ്വതി പറഞ്ഞ അഭിപ്രായത്തേപ്പറ്റി മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ നിങ്ങൾ പറഞ്ഞ മറുപടി തരം താണതും കുറ്റകരമായതുമാണ് . ഏതെങ്കിലും നടിക്ക് അങ്ങനെ കിടക്ക പൻകിടേണ്ടി വരുന്നെങ്കിൽ അതവരുടെ കൈയ്യിലിരുപ്പു കൊണ്ടായിരിക്കും എന്ന തികഞ്ഞ സ്ത്രീ വിരുദ്ധത പറഞ്ഞ താങ്കള്‍ അമ്മയുടെ പ്രസിഡന്റ് മാത്രമല്ല ചാലക്കുടിയിലേ പാലമെന്റിലേക്കുള്ള ജനപ്രതിനിധികൂടിയാണ് എന്നോർത്താൽ കൊള്ളാമെന്നും വിനയന്‍ പറഞ്ഞു.

“അന്തരിച്ച മഹാനായ സാസ്കാരിക നായകൻ സുകുമാർഅഴീക്കോട് താൻകളുടെ ഇന്നസെന്റെന്ന പേരിനേ പറ്റി പറഞ്ഞ വിവരണം ഞാനിവിടെ ആവർത്തിക്കുന്നില്ല.. അതു താങ്കള്‍ അന്വർത്ഥമാക്കരുത്,” ഇന്നസെന്റ് വിവരമില്ലാത്തവനാണെന്നും ‘ഇന്നസെന്റ്’ അല്ലെന്നും പറഞ്ഞ സുകുമാര്‍ അഴീക്കോടിന്റെ വാക്കുകള്‍ പരോക്ഷമായി സൂചിപ്പിച്ചാണ് വിനയന്റെ വിമര്‍ശനം.

“ദയവു ചെയ്ത് ഇനിയും പൊട്ടൻ കളിക്കരുത്. ഒൻപതു വർഷമായി എനിക്കെതിരേ നടന്ന അപ്രഖ്യാപിത വിലക്കുകളേപ്പറ്റി പലപ്രാവശ്യം ഞാൻ പറഞ്ഞപ്പോഴും എനിക്കൊന്നുമറിയില്ല വിനയാ എന്നു നിഷ്കങ്കനായി പറഞ്ഞ ഇന്നസൻറു ചേട്ടനേ ഞാനിപ്പോൾ ഓർത്തുപോകുന്നു. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഫൈൻഅടിക്കുന്നതു വരെ താങ്കൾക്ക് അതൊന്നും മനസ്സിലായിരുന്നില്ല. എന്റെ മനസ്സിൽ തോന്നിയ പ്രതികരണം ഞാൻ മിതമായ ഭാഷയിൽ പറഞ്ഞെന്നേയുള്ള.. ഇതിനെ നി …മുകേഷിനെ പോലുള്ളവരേക്കൊണ്ട് എന്നേ വിരട്ടരുത്….. അമ്മയേപ്പറ്റി അക്ഷരം മിണ്ടിയാൽ വീണ്ടും വിലക്കുമെന്ന് മൂകെഷ് അദ്ദേഹമാണല്ലോ അമ്മയുടെ ജനറൽ ബോഡിയിൽ പറഞ്ഞത്. ഇന്നസൻറു ചേട്ടനെ കൂടുതൽ എഴുതി ഞാൻവിഷമിപ്പിക്കുന്നില്ല. കോമഡി കളിച്ച് എല്ലാടത്തും രക്ഷപെടാൻ കഴിയില്ല എന്ന് ഓര്‍ക്കണമെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ