scorecardresearch
Latest News

യുട്യൂബറെ മർദിച്ചെന്ന കേസ്: ഭാഗ്യലക്ഷ്മി അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചു

തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യപേക്ഷകൾ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്

യുട്യൂബറെ മർദിച്ചെന്ന കേസ്: ഭാഗ്യലക്ഷ്മി അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: യുട്യൂബർ വിജയ് പി നായരെ മർദിച്ചെന്ന കേസിൽ ശബ്ദ കലാകാരി ഭാഗ്യലക്ഷ്മി അടക്കം മൂന്നു സ്ത്രീകൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിച്ചേക്കും. തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യപേക്ഷകൾ തള്ളിയതിനെ തുടർന്നാണ് ഭാഗ്യലക്ഷമിയും ദിയ സനയും ശ്രീലക്ഷമി അറയ്ക്കലും ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

Read More: വിജയ് പി.നായർക്കെതിരായ ആക്രമണം: ഭാഗ്യലക്ഷ്‌മിയുടെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ

കയ്യേറ്റം, ഭീഷണി, മോഷണം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ പൊലിസ് കേസെടുത്തിട്ടുള്ളത്. സ്ത്രീകൾക്കെതിരെ അഗ്ലീല പരാമർശങ്ങൾ ഉള്ള വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി.നായർക്കെതിരെ പൊലീസിൽ പരാതി നൽകയിട്ടും നടപടി ഉണ്ടാവാഞതിനെ തുടർന്നാണ് വിജയ് പി.നായരെ താമസസ്ഥലത്ത് എത്തി മർദിച്ചതെന്ന് ഭാഗ്യലക്ഷ്മി അടക്കമുള്ളവർ പറഞ്ഞിരുന്നു.

സംസ്ക്കാര മില്ലാത്ത പ്രവർത്തിയാണ് സ്ത്രീകളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും നിയമം കയ്യിലെടുക്കാൻ ആരേയും അനുവദിക്കില്ലെന്നും സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പറഞിരുന്നു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർക്കുകയും ചെയ്തിരുന്നു.

Read More: ലൈഫ് മിഷൻ: സി ബി ഐ അന്വേഷണം റദ്ദാക്കണമെന്ന ഹർജിയിൽ ഇടക്കാല വിധി നാള

മലയാള സിനിമയിലെ മുതിര്‍ന്ന ഡബിങ് ആർട്ടിസ്റ്റിനെയും മറ്റ് ഫെമിനിസ്റ്റുകളെയും അപമാനിച്ചു കൊണ്ട് വീഡിയോ തയാറാക്കി വിജയ് പി.നായർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. കേരളത്തിലെ അറിയപ്പെടുന്ന വനിതാ സാമൂഹ്യ പ്രവര്‍ത്തകരെ അസഭ്യമായ ഭാഷയിലാണ് വിജയ്‌ തന്റെ വീഡിയോയില്‍ പരാമര്‍ശിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Vijay p nair case bhagyalakshmi diya sana sreelakshmi arrackal anticipatory bail kerala hc high court