/indian-express-malayalam/media/media_files/uploads/2017/02/jacob-thomas.jpg)
മൂവാറ്റുപുഴ: സംസ്ഥാന വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ 15 കോടി രൂപയുടെ അഴിമതി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട ഹർജികൾ വിജിലൻസ് കോടതി തള്ളി. തുറമുഖ വകുപ്പ് ഡയറക്ടർ സ്ഥാനത്തിരിക്കെ ഡ്രഡ്‌ജർ വാങ്ങിയതിൽ ക്രമക്കേട് നടത്തി സംസ്ഥാന ഖജനാവിന് 15 കോടിയുടെ നഷ്ടം വരുത്തിയെന്ന ആരോപണത്തിലായിരുന്നു ഹർജികൾ.
ഹർജിക്കാരനായ ചേർത്തല സ്വദേശി മൈക്കിൾ ധനവകുപ്പിന്റെ റിപ്പോർട്ടും വിജിലൻസ് ഡയറക്ടറെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയ ശുപാർശയുമാണ് തെളിവായി ഹാജരാക്കിയത്. ജേക്കബ് തോമസിന്റെ പങ്ക് തെളിയിക്കുന്ന രേഖയല്ല ഇതെന്ന് കാട്ടിയാണ് കോടതി ഹർജി തള്ളിയത്. കെ എം എബ്രഹാം വിജലൻസ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണെന്ന് കോടതി നിരീക്ഷിച്ചു. സോളാർ പാനൽ വാങ്ങിയത് സർക്കാർ ഏജൻസികളിൽ നിന്നാണെന്നും കോടതി വ്യക്തമാക്കി.
തുറമുഖ വകുപ്പിലെ അഴിമതിയിൽ ജേക്കബ് തോമസ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇത് സാങ്കേതിക വിദഗ്‌ദ്ധർ ഉൾപ്പെടുന്ന സംഘം അന്വേഷണിക്കണമെന്നും കെ എം എബ്രഹാമിന്റെ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.