തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. സുധാകരന്റെ മുന്‍ ഡ്രൈവന് പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് നടപടി.
പരാതി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ കോഴിക്കോട് എസ്.പിക്ക് നിര്‍ദേശം നല്കി. പരിശോധനയ്ക്ക് ശേഷം വ്യക്തമായ തെളിവുകള്‍ കണ്ടെത്തിയാലായിരിക്കും വിജിലന്‍സ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിക്കുക.
കരുണാകരന് ട്രസ്റ്റിന്റെ പേരില്‍ സുധാകരന് പണപ്പിരിവ് നടത്തി. കണ്ണൂര്‍ ഡി.സി.സി ഓഫീസ് നിര്‍മാണത്തിലും സാമ്പത്തിക തിരിമറി നടത്തിയിട്ടുണ്ട്. ഇതുവഴി അനധികൃത സ്വത്ത് സമ്പാധനം നടത്തിയെന്നാണ് പ്രശാന്ത് ബാബുവിന്റെ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
Also Read: രാജകീയ മരങ്ങള്‍ മുറിക്കാന്‍ അനുവാദമില്ല; ആരോപണം നിഷേധിച്ച് ഇ ചന്ദ്രശേഖരന്