തിരുവനന്തപുരം: പാലാരിവട്ടം പാലം നിർമാണവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ മുൻമന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസ്. ചോദ്യം ചെയ്യലിന് ഹാജരാകൻ ആവശ്യപ്പെട്ടുകകൊണ്ട് ഇബ്രാഹിം കുഞ്ഞിന് വിജിലൻസ് നോട്ടീസ് നൽകി. ശനിയാഴ്ച രാവിലെ 11ന് ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്. പൂജപ്പുരയിലുള്ള വിജിലന്‍സ് സ്‌പെഷ്യല്‍ അന്‍വെസ്റ്റിഗേഷന്‍ ടീം ഒന്നിന്റെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.

ഇബ്രാംഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവും പുറത്തിറക്കിയിരുന്നു. സിആർപിസി 41 എ പ്രകാരം നോട്ടീസ് നൽകി വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുക.

Also Read: സിഎജി റിപ്പോർട്ട്: ബെഹ്‌റയെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിനിർത്തി എൻഐഎ അന്വേഷിക്കണമെന്ന് ചെന്നിത്തല

നേരത്തെ 2019 ഓഗസ്റ്റിലും ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. പാലാരിവട്ടം അഴിമതിയിൽ കരാറുകാരന് മുൻകൂർ പണം അനുവദിച്ചതിൽ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ക്രമക്കേട് നടന്നത് ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണെന്ന് മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജും വെളിപ്പെടുത്തിയിരുന്നു.

Also Read: ഡിജിപി ലോക്‌നാഥ് ബെഹ്‌‌റയ്‌ക്കെതിരെ ഗുരുതര ആരോപണം; സിഎജി റിപ്പോർട്ട്

കരാർ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ അനുമതി നല്‍കിയത് അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞാണെന്നും കരാര്‍ വ്യവസ്ഥയില്‍ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുന്‍കൂറായി പണം നല്‍കാനും ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നും ടി.ഒ.സൂരജ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.