scorecardresearch

വിഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ; റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി, രാഷ്ട്രീയ പ്രേരിതമെന്ന് കോൺഗ്രസ്

പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസിന്റെ ശുപാർശ. ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശുപാർശ ചെയ്തത്

പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസിന്റെ ശുപാർശ. ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശുപാർശ ചെയ്തത്

author-image
WebDesk
New Update
news

വിഡി സതീശൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശുപാർശ. വിജിലൻസിന്റെ ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പുനർജ്ജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസിന്റെ ശുപാർശ. ഒരു വർഷം മുമ്പ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയാണ് ശുപാർശ ചെയ്തത്.

Advertisment

Also Read:തൃശൂർ തീപിടിത്തം; ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ, സംസ്ഥാനത്തെ എല്ലാ പാർക്കിംങ് കേന്ദ്രങ്ങളിൽ സുരക്ഷ ഓഡിറ്റ് നടത്തും

എഫ്സിആർഎ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലൻസ് ശുപാർശ ചെയ്തിരിക്കുന്നത്. 

Also Read:തൃശൂരിൽ വൻ അഗ്നിബാധ; തീപിടിത്തം റെയിൽവേ പാർക്കിംങിൽ, നൂറിലേറെ ബൈക്കുകൾ കത്തിനശിച്ചു

എഫ്‌സിആർഎ നിയമം, 2010ലെ സെക്ഷൻ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് പറയുന്നത്. അതോടൊപ്പം കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്‌സിലെ അനുബന്ധം 2ലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.

അതേസമയം, പ്രതിപക്ഷ നേതാവിനെതിരായ നീക്കം രാഷ്ട്രീയായുധമാക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം പ്രഹസനങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. പിണറായി വിജയൻ ഓലപാമ്പ് കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Also Read:തൊണ്ടിമുതൽ കേസ്; മുൻ മന്ത്രി ആന്റണി രാജുവിന് മൂന്ന് വർഷം തടവ് ശിക്ഷ, എംഎൽഎ സ്ഥാനം നഷ്ടമായേക്കും

രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്നും നിയമപരമായും രാഷ്ട്രീയപരമായും ഇതിനെ നേരിടുമെന്ന് കെ മുരളീധരൻ പ്രതികരിച്ചു. സിബിഐ അന്വേഷണമെന്ന് കേട്ടാൽ തളരുന്ന പാർട്ടിയല്ല കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മറ്റൊന്നും പറയാകാത്തതിനാൽ സിപിഎം പുതിയ നാടകവുയി ഇറങ്ങിയതാണെന്നും ജനങ്ങൾ ഇത് പുച്ഛിച്ച് തള്ളുമെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. 

അതേ സമയം, വിദേശത്ത് നിന്ന് ഫണ്ട് പിരിക്കുന്നതുമായി ബന്ധപ്പെട്ട് ഗുരുതര കുറ്റമാണ് നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. വിഷയത്തിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് കരുതുന്നതെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു. 

Read More:ആൻറണി രാജുവിന് കുരുക്കായത് വിദേശിയായ പ്രതിയുടെ ജയിലിനുള്ളിലെ വെളിപ്പെടുത്തൽ

Vd Satheeshan Vigilance

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: