/indian-express-malayalam/media/media_files/uploads/2021/07/money1.jpg)
പ്രതീകാത്മക ചിത്രം
പാലക്കാട്: വാളയാറിലെ മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക്‌പോസ്റ്റിൽ വിജിലൻസ് റെയ്‌ഡ്. രാത്രി വേഷം മാറിയെത്തിയ ഉദ്യോഗസ്ഥർ 67,000 രൂപയുടെ കൈക്കൂലി പണം പിടികൂടി.
വിജിലൻസ് സംഘമാണെന്ന് തിരിച്ചറിഞ്ഞ് എഎംവിഐ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്യും.
മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി പണത്തിനു പുറമെ ഡ്രൈവർമാർ പച്ചക്കറികളും പഴങ്ങളും നൽകിയിരുന്നതായാണ് വിവരം. മത്തൻ, ഓറഞ്ച് തുടങ്ങിയ സാധനങ്ങൾ പതിവായി ഉദ്യോഗസ്ഥർ വാങ്ങിയിരുന്നുവെന്നും സൂചനയുണ്ട്. ഏജന്റുമാരെ വച്ച് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് റെയ്‌ഡ് എന്നാണ് വിവരം.
Also Read: സിൽവർ ലൈൻ പദ്ധതി നേരിട്ട് വിശദീകരിക്കാൻ മുഖ്യമന്ത്രി; പൗരപ്രമുഖരുമായുള്ള യോഗം ഇന്ന് മുതൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.