ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തു; ഗിരീഷ് കുമാർ തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചെന്ന് മുൻ മന്ത്രി

ഗിരീഷ് കുമാർ രണ്ട് തവണ തന്റെ വീട്ടിൽ വന്നെന്നും 10 ലക്ഷം രൂപ ആവശ്യട്ടെന്നും ഇബ്രാഹിം കുഞ്ഞ്

ebrahim kunju, ie malayalam

കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസ് പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്യുകയും ഭിഷണിപ്പെടുത്തുകയും ചെയ്തെന്ന ആരോപണത്തിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തു.  കൊച്ചി കതൃക്കടവിലെ വിജിലൻസ് ഓഫിസിൽ വച്ചുള്ള ചോദ്യം ചെയ്യൽ നാല് മണിക്കൂറോളം നീണ്ടു. എസ് പി എസ് ശശിധരന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. പതിനൊന്നര മുതൽ മുന്നര വരെയായിരുന്നു മൊഴിയെടുപ്പ്.

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെടുത്തി കള്ളപ്പണക്കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയ ഗിരിഷ് കുമാറിനെ ഇബ്രാഹിം ഭീഷണിപ്പെടുത്തുകയും പരാതി പിൻവലിക്കാൻ 5 ലക്ഷം കോഴ നൽകാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചത്.

Read More: പാലാരിവട്ടം അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിന് കുരുക്ക് മുറുകുന്നു

നോട്ട് നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞ് ഗവേണിങ് ബോഡി ചെയർമാനായ പത്രത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ച് കണക്കിൽപ്പെടാത്ത 10 കോടി രൂപ വെളുപ്പിച്ചെന്നും ഇത് പാലാരിവട്ടം പാലം അടക്കമുള്ള സർക്കാർ പദ്ധതികളിൽ നിന്ന് ലഭിച്ച അഴിമതിപ്പണമാണെന്നുമാണ് ആരോപണം.

പരാതിക്കാരനായ ഗിരീഷ് കുമാർ തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചെന്ന് വിജിലൻസിന്റെ ചോദ്യം ചെയ്യൽ കഴിഞ്ഞ് പുറത്തിറങ്ങിയ ഇബ്രാഹിം കുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു. ഗിരീഷ് കുമാർ രണ്ട് തവണ തന്റെ വീട്ടിൽ വന്നെന്നും 10 ലക്ഷം രൂപ ആവശ്യട്ടെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

Read More: ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: ലീഗ് നേതാക്കളെ മൊഴിയെടുക്കാൻ വിജിലൻസ് വിളിപ്പിച്ചു

കേസിൽ ഹൈക്കോടതി രഹസ്യ റിപ്പോർട് ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു വിജിലൻസ് ഇബ്രാഹിം കുഞ്ഞടക്കമുള്ളവരെ ചോദ്യം ചെയ്തത്. കേസ് പിൻവലിക്കാൻ ഇബ്രാഹിം കുഞ്ഞും മകനും താരമായി കരാർ ഉണ്ടാക്കാൻ ശ്രമിച്ചെന്നും 5 ലക്ഷം രുപ വാഗ്ദാനം ചെയ്തെന്നുമാണ് ഗിരീഷ് കുമാറിന്റെ പരാതി. ഇബ്രാഹിം കുഞ്ഞിന്റെ മകൻ വിഇ അബ്ദുൾ ഗഫൂറിനേയും ലീഗ് നേതാക്കളേയും വിജിലൻസ് ചോദ്യം ചെയ്തിരുന്നു.

യു ഡി എഫ് കളമശ്ശേരി മണ്ഡലം ചെയർമാൻ കെഎസ് സുജിത് കുമാർ വഴി കരാർ ഉണ്ടാക്കാൻ ശ്രമിച്ചതിനപിന്നിൽ ഇബ്രാഹിം കുഞ്ഞും മകനുമാണന്നും ഇവർ തന്നെ ഫോണിലും നേരിട്ടു കണ്ടും സംസാരിച്ചുവന്നുമായിരുന്നു ഗിരീഷ് കുമാറിന്റെ മൊഴി.

Read More: വി.കെ.ഇബ്രാഹിം കുഞ്ഞിനും മകനുമെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

ഇബ്രാഹിം കുഞ്ഞിനെതിരെ കേസ് കൊടുക്കാൻ പരാതിക്കാരനായ ഗിരീഷ് കുമാറിനെ പ്രേരിപ്പിച്ചെന്ന ആരോപണം നേരിടുന്ന അഞ്ച് ലീഗ് നേതാക്കളെ മൊഴിയെടുക്കുന്നതിനായി വിജിലൻസ് വിളിപ്പിച്ചിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.എ.അഹമ്മദ് കബീർ, എസ്ടിയു ജില്ലാ ജനറൽ സെക്രട്ടറിയും കളമശ്ശേരി നഗരസഭാ വൈസ് ചെയർമാനുമായ ടി.എസ്.അബൂബക്കർ, ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഹംസ പറക്കാടൻ, ലീഗ് കളമശേരി ടൗൺ പ്രസിഡന്റ് പി.എം.എ.ലത്തീഫ് എന്നീ നേതാക്കളെയാണ് മൊഴിയെടുക്കുന്നതിനായി വിളിപ്പിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vigilance questions ebrahim kunju in allegations related with palarivattam bridge and money laundry

Next Story
കോവിഡ്-19: സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം വർധിച്ചുCoronavirus, Covid-19, കൊറോണ വൈറസ്, കോവിഡ്-19, cases in India, Indian death toll, ഇന്ത്യയിലെ കണക്കുകൾ, iemalaylam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com