scorecardresearch

അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചു; വി ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം

വിദേശത്തേയ്ക്ക് പോകുന്നതിനു മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്

വിദേശത്തേയ്ക്ക് പോകുന്നതിനു മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്

author-image
WebDesk
New Update
VD Satheeshan, UDF

VD Satheeshan

ന്യൂഡല്‍ഹി: വി ഡി.സതീശനെതിരെ വിജിലന്‍സ് അന്വേഷണം. പറവൂര്‍ മണ്ഡലത്തില്‍ നടത്തിയ പുനര്‍ജനി പദ്ധതിയുടെ മറവില്‍ തട്ടിപ്പ് നടന്നെന്ന ആരോപണത്തിലാണ് അന്വേഷണം. എംഎല്‍എ എന്ന നിലയില്‍ അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചെന്നാണ് ആരോപണം.

Advertisment

വിദേശത്തേയ്ക്ക് പോകുന്നതിനു മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. വി ഡി സതീശന്‍ നടത്തിയ വിദേശയാത്രകള്‍, പണപിരിവ്, പുനര്‍ജനി പദ്ധതിയിലൂടെ വിദേശത്ത് നിന്ന് ലഭിച്ച പണം ചിലവഴിച്ചതിലെ ക്രമക്കേടുകള്‍ എന്നിവയാണ് വിജിലന്‍സ് അന്വേഷിക്കുക. വി ഡി സതീശനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയില്‍ ആണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവ് ആയത്.

ധനസമാഹരണത്തില്‍ വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘനം നടന്നോ എന്നാണ് പ്രാഥമികമായി പരിശോധിക്കുക. വിജിലന്‍സിന് ലഭിച്ച പരാതിയില്‍ രഹസ്യാനേഷണവും, നിയമോപദേശവും തേടിയ ശേഷമാണ് പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സിനെ ചുമതലപ്പെടുത്തിയത്.

Advertisment
Vd Satheeshan Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: