തിരുവനന്തപുരം: മുൻ മന്ത്രി ഇ.പി.ജയരാജനെതിരായ ബന്ധുനിയമനകേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നു. അഴിമതി നിരോധ നിയമപ്രകാരം കേസ് നില നില്‍ക്കില്ലെന്ന് വിജിലന്‍സിന് നിയമോപദേശം ലഭിച്ചു. കേസ് നിലനല്‍ക്കുമോ എന്ന കാര്യം പരിശോധിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസ് തുടരാനാവില്ലെന്നു വിജിലൻസ് ഇന്നു കോടതിയിൽ റിപ്പോർട്ട് നൽകിയേക്കും.

നിയമനം ലഭിച്ചിട്ടും പി.കെ.ശ്രീമതിയുടെ മകൻ പി.കെ.സുധീർ സ്ഥാനമേറ്റെടുത്തില്ല. പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയില്ല. ഉത്തരവിറങ്ങി മൂന്നാം ദിവസംതന്നെ അത് മന്ത്രി പിൻവലിച്ചെന്നുമാണു വിജിലൻസ് പറയുന്ന കാരണങ്ങൾ. വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനൊപ്പം ഹൈക്കോടതിയെയും തീരുമാനം അറിയിക്കും.

ജയരാജന്റെ ഭാര്യാസഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ.ശ്രീമതിയുടെ മകൻ പി.കെ.സുധീർ നമ്പ്യാരെ വ്യവസായവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനത്തിൽ എംഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് പ്രോഡക്ട്സിന്റെ ജനറൽ മാനേജരായും നിയമിച്ചതടക്കമാണ് വിവാദങ്ങൾക്കു തുടക്കമിട്ടത്. ഇതേത്തുടർന്ന് ജയരാജൻ വ്യവസായ മന്ത്രിപദവി രാജിവച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.