അനധികൃത സ്വത്ത് സമ്പാദനം: സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലന്‍സ്

സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ വിജിലന്‍സിന് കൈമാറിയതായി സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു പറഞ്ഞു

KPCC, K Sudhakaran
Photo: Screengrab

തിരുവനന്തപുരം. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയില്‍ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിനോട് അനുമതി തേടി. പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് വിജിലന്‍സ് നടപടി. കെ. കരുണാകരന്‍ ട്രസ്റ്റിന്റെ പേരിലും ഡിസിസി ഓഫീസ് നിര്‍മാണത്തിനുമായി പണപ്പിരിവ് നടത്തി സുധാകരന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് പരാതി. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് പ്രാഥമിക അന്വേഷണം നടത്തിയത്.

അതേസമയം, സുധാകരനെതിരെ വീണ്ടും അഴിമതി ആരോപണവുമായി പ്രശാന്ത് ബാബു. വനം മന്ത്രിയായിരിക്കെ മറ്റൊരു കേസില്‍ പിടിച്ച ചന്ദന തൈലം മറയൂരില്‍ നേരിട്ടെത്തി സുധാകരന്‍ കടത്തിയതായി പ്രശാന്ത് ബാബു പറഞ്ഞു. സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ വിജിലന്‍സിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു. കേസിന്റെ പുരോഗതിയെപ്പറ്റി അന്വേഷിക്കാന്‍ വിജിലന്‍സ് ഓഫിസിലെത്തിയതായിരുന്നു പ്രശാന്ത് ബാബു.

സുധാകരനെതിരായ ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയും സുധാകരനും തമ്മിലുണ്ടായ ബ്രണ്ണന്‍ കോളേജ് വിവാദത്തിന്റെ തുടര്‍ച്ചയാണ് ഈ അന്വേഷണമെന്നും സതീശന്‍ ആരോപിച്ചു. അന്വേഷണത്ത രാഷ്ട്രിയമായി ഉപയോഗിക്കുകയാണെങ്കില്‍ അതിനെ രാഷ്ട്രിയമായി തന്നെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: മതേതര വഴിയിലൂടെ വര്‍ഗീയ കേരളത്തിലേക്ക് എത്തുമോയെന്ന് ആശങ്ക; ന്യായീകരിച്ച് പാലാ ബിഷപ്പ്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vigilance investigation kpcc president k sudhakaran kerala government

Next Story
മതേതര വഴിയിലൂടെ വര്‍ഗീയ കേരളത്തിലേക്ക് എത്തുമോയെന്ന് ആശങ്ക; ന്യായീകരിച്ച് പാലാ ബിഷപ്പ്Narcotic Jihad, Mar Joseph Kalarangattu
The moderation of comments is automated and not cleared manually by malayalam.indianexpress.com