വി.കെ.ഇബ്രാഹിം കുഞ്ഞിനും മകനുമെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

വിജിലൻസ് ഐജി എച്ച്.വെങ്കിടേഷിനോട് അന്വേഷിക്കാനാണ് നിർദേശം. രണ്ടാഴ്ചക്കകം റിപ്പോർട് നൽകണം

Vigilance, വിജിലൻസ്, Palarivattam Over bridge, പാലാരിവട്ടം മേൽപ്പാലം, palarivattam, VK Ibrahimkunju ,ടി.ഒ.സൂരജ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, Ibrahimkunju, ഇബ്രാഹിംകുഞ്ഞ്, Palarivattam case , ED, പാലാരിവട്ടം അഴിമതി കേസ്, IE Malayalam, ഐഇ മലയാളം

കൊച്ചി: മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനും മകനുമെതിരെ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിൽ കണക്കിൽപ്പെടാത്ത 10 കോടി നിക്ഷേപിച്ച് കള്ളപ്പണം വെളുപ്പിച്ചത് പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെടുത്തി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയ ഗിരിഷ് ബാബുവിനെ ഭീഷണിപ്പെടുത്തിയതും പരാതി പിൻവലിക്കാൻ 5 ലക്ഷം കോഴ നൽകാനും ശ്രമിച്ചെന്ന പരാതിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

വിജിലൻസ് ഐജി എച്ച്.വെങ്കിടേഷിനോട് അന്വേഷിക്കാനാണ് നിർദേശം. രണ്ടാഴ്ചക്കകം റിപ്പോർട് നൽകണം. മുസ്‌ലിം ലീഗിന്റെ ജില്ലാ ജനറൽ സെക്രട്ടറിയും ലീഗിന്റെ അഭിഭാഷക സംഘടനയുടെ ഭാരവാഹി കൂടിയാണ് ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി.ഇ.അബ്ദുൾ ഗഫൂർ.

ഇബ്രാഹിം കുഞ്ഞിനെതിരായ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് തനിക്കെതിരെ ഭീഷണിയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഗിരീഷ് ബാബു ചീഫ് ജസ്റ്റിസിനും കേസ് പരിഗണിക്കുന്ന ജസ്റ്റിസ് സുനിൽ തോമസിനും പരാതി നൽകിയിരുന്നു. പരാതി കോടതി തൃക്കാക്കര എസിപിക്ക് കൈമാറിയിരുന്നു. ഇതിന് ശേഷമായിരുന്നു പണം വാഗ്‌ദാനം ചെയ്ത പരാതി പിൻവലിക്കാൻ ശ്രമമുണ്ടായത്.

സുഹൃത്തും കങ്ങരപ്പടി സ്വദേശിയുമായ കെ.എസ് .സുജിത് കുമാർ വഴി കരാർ ഉണ്ടാക്കാൻ ശ്രമിച്ചെന്നാണ് ഗിരീഷ് ബാബു കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നത്. രണ്ട് പരാതികളും പരിഗണിച്ച ശേഷമാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

സുജിത് കുമാർ മുഖേന ഉണ്ടാക്കാൻ ശ്രമിച്ച കരാറിന് പിന്നിൽ പ്രവർത്തിച്ചത് ഇബ്രാഹിം കുഞ്ഞിന്റെ മകനാണെന്നാണ് ആരോപണം. മകൻ വി.ഇ.അബ്ദുൾ ഗഫൂർ കരാറുമായി ബന്ധപ്പെട്ട് ഗിരീഷിനെ നേരിലും ഫോണിലും ബന്ധപ്പെട്ടതായാണ് വിവരം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vigilance investigation against vk ibrahim kunju and son

Next Story
ലൈലത്തുല്‍ ഖദ്ര്‍; ആയിരം മാസങ്ങളുടെ പുണ്യം പെയ്തിറങ്ങുന്ന രാവ്Laylat al-Qadr, Ramadan, holiest night of Ramadan, Shab e Qadr, holy month ramadan, Muslim festival ramadan, ie Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com