തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ലൈഫ് മിഷനിൽ എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കും. ലൈഫ് പദ്ധതി ക്രമക്കേട് ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചു. വിജിലൻസിനാണ് അന്വേഷണ ചുമതല.

Read Also: ഭീവണ്ടിയിൽ കെട്ടിടം തകർന്നുവീണു അപകടം: മരണസംഖ്യ 25 ആയി

ക്രമക്കേടുകളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തണമെന്ന് നിർദേശിച്ച് വിജിലൻസ് ഡയറക്‌ടർക്ക് ആഭ്യന്തര സെക്രട്ടറി കത്ത് നൽകി. തൃശൂർ വടക്കാഞ്ചേരിയിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പാർപ്പിട സമുച്ചയം നിർമിക്കുന്നതിൽ അഴിമതിയുണ്ടെന്ന് വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരെ ആരോപിച്ചിരുന്നു.

Read Also: കമറുദ്ദീനെതിരെ ഏഴ് പുതിയ കേസുകൾ കൂടി; ആകെ കേസുകളുടെ എണ്ണം 63 ആയി

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അന്വേഷണത്തിനു ഉത്തരവിറങ്ങിയത്. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും നിരുപാധികം അന്വേഷിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. റെഡ് ക്രസന്റുമായുള്ള ഇടപാടുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.