തിരുവനന്തപുരം: ഐഎച്ച്ആർഡി ഡയറക്ടർ നിയമനവുമായി ബന്ധപ്പെട്ട് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം ഉൾപ്പെടെ ആറു പേർക്കെതിരേ ക്രമക്കേടിനു തെളിവില്ലെന്ന് വിജിലൻസിന്റെ റിപ്പോർട്ട്. വിജിലൻസ് സംഘം തിരുവനന്തപുരത്തെ പ്രത്യേക വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ദ്രുതപരിശോധനയ്ക്ക് ശേഷമാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആയിരിക്കെ കെ.എം. എബ്രഹാം നിശ്ചിത യോഗ്യത ഇല്ലാത്ത ആളെ ഐഎച്ച്ആര്‍ഡി ഡയറക്ടറായി നിയമിച്ചുവെന്നും റാങ്ക് ലിസ്റ്റ് പോലും പരസ്യപ്പെടുത്താതെയുള്ള നിയമനം അനധികൃതമാണെന്നും ആയിരുന്നു ഹര്‍ജിയിലെ ആരോപണം.
കെ.എം.എബ്രഹാമിന് പുറമെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ബി. ശ്രീനിവാസന്, സെലക്ഷന് കമ്മറ്റി അംഗങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബംഗളൂരിലെ പ്രൊഫസര്‍ ഡോ.ഇ.ജെ. ജെമീസ്, സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുരേഷ് ദാസ്, മദ്രാസിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രൊഫസര്‍ ഡോ.പി.ബി. സുനില്‍കുമാര്‍, ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ എന്നിവരാണ് മറ്റ് എതിര്‍ക്ഷികള്‍.