Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

കള്ളപ്പണ ഇടപാട്: പി ടി തോമസിനെതിരെ വിജിലൻസ് അന്വേഷണം; തൂക്കിക്കൊന്നാലും നിലപാട് മാറ്റില്ലെന്ന് എംഎൽഎ

ആയിരം അന്വേഷണം വന്നാലും ഭയമില്ലെന്ന് പി.ടി തോമസ് പ്രതികരിച്ചു

തിരുവനന്തപുരം: കോൺഗ്രസ് നേതാവും നിയസഭാ അംഗവുമായ പി.ടി തോമസിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളിൽ പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് വകുപ്പ് ഉത്തരവായി. ഇടപ്പള്ളിയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണ കൈമാറ്റത്തിന് എംഎൽഎ കൂട്ടുനിന്നുവെന്ന പരാതി വിവാദങ്ങൾക്ക് കാരണമായിരുന്നു.

സംഭവത്തിൽ പി.ടി തോമസിന്റെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നിരവധി പരാതികളാണ് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഭൂമി ഇ‌ടപാടിൻ്റെ മറവിൽ പിടി തോമസ് എംഎൽഎ കള്ളപ്പണം കൈമാറുന്നതിന് കൂട്ടുനിന്നതായാണ് ആരോപണം.

അതേസമയം ആയിരം അന്വേഷണം വന്നാലും ഭയമില്ലെന്ന് പി.ടി തോമസ് പ്രതികരിച്ചു. നിയമസഭയ്ക്ക് അകത്തും പുറത്തും എംഎൽഎ എന്ന നിലയിലും പൊതുപ്രവർത്തകനെന്ന നിലയിലും പിണറായി സർക്കാരിന്റെ ചെയ്തികൾക്കെതിരേ ശക്തമായ ചില നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. തൂക്കിക്കൊന്നാലും ആ നിലപാട് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘2006-11 കാലയളവിൽ ഇടതുപക്ഷം ഭരിക്കുന്ന സമയത്ത് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ എന്റെ പേരിൽ രണ്ടു വിജിലൻസ് അന്വേഷണം നടത്തി. അതിന്റെ ഫയലുകൾ വിവരാവകാശം വെച്ചുവാങ്ങി ഞാൻ കൈയിൽ സൂക്ഷിക്കുന്നുണ്ട്. ആയിരം വിജിലൻസ് അന്വേഷണം വന്നാലും എനിക്കതിൽ ഭയമില്ല. പിണറായി വിജയൻ പറയുന്നതുപോലെ അല്ല, എനിക്കാരുടെ മുന്നിലും തലകുനിക്കേണ്ട കാര്യമില്ല.” പി.ടി തോമസ് പറഞ്ഞു.

വസ്തു സംബന്ധമായ തർക്കം തീർക്കാനാണ് പണം പിടിച്ചെടുത്ത സ്ഥലത്ത് എത്തിയതെന്ന് പി.ടി തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒക്ടോബർ രണ്ടിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും, വാർഡ് കൗൺസിലറും ഉൾപ്പടെയുള്ളവർ ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നവെന്നും അദ്ദേഹം അന്ന് അറിയിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vigilance enquiry against pt thomas on black money issue

Next Story
സംസ്ഥാനത്ത് ഇന്ന് 4138 പേർക്കുകൂടി കോവിഡ്; 86681 പേർ ചികിത്സയിൽcorona virus, covid, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express