തിരുവനന്തപുരം: ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയി‍‍ട്ടില്ലെന്ന് മുഖ്യമന്ത്രി‍‌ പിണറായി വിജയൻ . ജേക്കബ് തോമസ് ഒരു മാസത്തെ അവധിയില്‍ പോയതാണ് എന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഒരു മാസം കൂടി അവധി നീട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജേക്കബ് തോമസ് അവധിയിൽ പോയതിനാൽ ലോക്നാഥ് ബെഹ്റയെ സർക്കാർ വിജിലൻസ് ഡയറക്ടറായി നിയമിക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് ഏപ്രിൽ ഒന്നിനു ജേക്കബ് തോമസ് ഒരു മാസത്തെ നിർബന്ധിത അവധിയിൽ പ്രവേശിച്ചത് എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, സ്വകാര്യ ആവശ്യത്തിന് അവധിയെടുക്കുന്നു എന്നായിരുന്നു കത്തിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഡിജിപി സ്ഥാനത്ത് ടി.പി സെൻകുമാർ തിരിച്ചെത്തിയതോടെ എത്തിയതോടെ ലോക്നാഥ് ബെഹ്റയെ വിജിലൻസ് ഡയറക്ടറായി താത്ക്കാലികമായി നിയമിക്കുകയായിരുന്നു. എന്നാൽ​ അന്ന് ജേക്കബ് തോമസിന്റെ സ്ഥാനം സംബന്ധിച്ച് വ്യക്തത ഉണ്ടായിരുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ