scorecardresearch

പൊലീസ് സ്റ്റേഷന്‍ തിരിച്ചറിയാന്‍ നിറത്തിന്റെ ആവശ്യമുണ്ടോയെന്ന് കോടതി; പരാതി ഫയലില്‍ സ്വീകരിച്ചു

പെയിന്റടിക്കാന്‍ ഉത്തരവിടുമ്പോള്‍ ബൈഹ്റ പൊലീസ് മേധാവി ആയിരുന്നോയെന്ന സംശയവും കോടതി ഉയര്‍ത്തി

പെയിന്റടിക്കാന്‍ ഉത്തരവിടുമ്പോള്‍ ബൈഹ്റ പൊലീസ് മേധാവി ആയിരുന്നോയെന്ന സംശയവും കോടതി ഉയര്‍ത്തി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
loknath behera, ie malayalam

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേക കമ്പനിയുടെ പെയിന്റടിക്കാൻ പൊലീസ് മേധാവിയായിരിക്കെ ഉത്തരവിട്ട വിജിലൻസ് ഡയറ്കടർ ലോക്നാഥ് ബെഹ്റയ്ക്കെതിരായ പരാതി തിരുവനന്തപുരം വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. പൊലീസ് സ്റ്റേഷനുകള്‍ തിരിച്ചറിയാന്‍ നിറത്തിന്റെ ആവശ്യമുണ്ടോയെന്ന് കോടതി ചോദിച്ചു. അങ്ങനെയെങ്കില്‍ ആദ്യം പെയിന്റ് അടിക്കേണ്ടത് റേഷന്‍ കടകള്‍ക്ക് അല്ലേയെന്നും കോടതി ചോദിച്ചു.

Advertisment

പെയിന്റടിക്കാന്‍ ഉത്തരവിടുമ്പോള്‍ ബൈഹ്റ പൊലീസ് മേധാവി ആയിരുന്നോയെന്ന സംശയവും കോടതി ഉയര്‍ത്തി. എന്തുകൊണ്ടാണ് ഒരു പ്രത്യേക കമ്പനിയുടെ തന്നെ പെയിന്റ് വേണമെന്ന് നിര്‍ബന്ധം പിടിച്ചത്. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ടെണ്ടര്‍ വിളിക്കാറല്ലെ പതിവെന്നും കോടതി സംശയം പ്രകടിപ്പിച്ചു. 20നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി വിജിലൻസിനോട് നിർദ്ദേശിച്ചു.

ഒരു പ്രത്യേക കമ്പനിയുടെ പെയിന്റ് വാങ്ങാൻ നിർദ്ദേശിച്ചതിൽ അഞ്ചു കോടിയുടെ അഴിമതിയുണ്ടെന്ന് ആരോപിച്ച് പായിച്ചിറ നവാസ് എന്നയാളാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.

Tp Senkumar Loknath Behra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: