കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്ലിം ലീഗ് നേതാവും അഴിക്കോട് എംഎല്‍എയുമായ കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ഷാജിയുടെ കോഴിക്കോട്ടെ വീട്ടിലാണ് റെയ്ഡ്. വിജിലന്‍സിന്റെ സ്പെഷ്യല്‍ യൂണിറ്റിന്റെ നേതൃത്ത്വത്തിലാണ് പരിശോധന.
Read More: ലോകായുക്ത ഉത്തരവ് ഇന്ന് സര്‍ക്കാരിന് കൈമാറും; ജലീല്‍ ഹൈക്കോടതിയിലേക്ക്
കെഎം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന പരാതിയില്‍ നേരത്തെ വിജിലന്‍സ് അന്വേഷണം നടത്തിയെങ്കിലും കേസെടുത്തിരുന്നില്ല. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. ഷാജിയുടെ സ്വത്ത് സമ്പാദനത്തില്‍ വരവിനേക്കാള്‍ 100 ശതമാനത്തിന് മുകളില്‍ വര്‍ദ്ധനവുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.