Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

‘വരവിനെക്കാൾ 166 ശതമാനം അനധികൃത സ്വത്ത്’; കെ.എം.ഷാജിക്കെതിരെ കേസെടുക്കാമെന്ന് വിജിലൻസ്

2011 മുതൽ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് വർധനവ്

KM Shaji, Azhikode, MLA, NV Nikesh Kumar, P Sreeramakrishnan, Speaker P Sreeramakrishnan, Muslim League, ie malayalam,Kerala Legislative Assembly, Muslim League, State governments of India, Kerala, Indian Union Muslim League, Islam in Kerala, K. M. Shaji, T. V. Ibrahim, Kerala High Court, Election Commission, Congress, Kerala Assembly, Speaker, Nikesh, കെ എം ഷാജിയെ അയോഗ്യനാക്കി, ഷാജിയെ അയോഗന്യാക്കി ഹൈക്കോടതി വിധി, അഴീക്കോട് എം എൽ എയെ അയോഗ്യനാക്കി ഹൈക്കോടതി വിധി, മുസ്ലിം ലീഗ് എം എൽ എ അയോഗ്യനാക്കി ഹൈക്കോടതി വിധി

കൊച്ചി: കെ.എം.ഷാജി എംഎൽഎയ്‌ക്കെതിരെ കേസെടുക്കാമെന്ന് വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ഷാജിക്കെതിരെ കേസെടുക്കാമെന്ന് വിജിലൻസ് നിലപാടെടുത്തത്. ഷാജി അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായാണ് പ്രാഥമികാന്വേഷണ റിപ്പോർട്ട്. ഒന്‍പത് വര്‍ഷത്തിനിടെ 160ശതമാനത്തിലധികം സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസിന്റെ റിപ്പോർട്ടിൽ പറയുന്നത്.

2011 മുതൽ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് വർധനവ്. ഈ ഒൻപത് വർഷ കാലയളവിൽ വരവിനേക്കാൾ 166 ശതമാനത്തിലധികം സ്വത്ത് ഷാജി സമ്പാദിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഷാജിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചു.

Read Also: ‘രാഹുൽ മാന്യനാണ്’; പുകഴ്‌ത്തി പിണറായി

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഷാജിക്കെതിരെ നേരത്തെ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. ഷാജിയുടെ സ്വത്ത് സമ്പാദനം സംബന്ധിച്ച മുഴുവൻ രേഖകളും വിജിലൻസ് ശേഖരിച്ചിരുന്നു. ഷാജിയുടെയും ബന്ധുക്കളുടെയും ഭൂമിയിടപാട് രേഖകള്‍ രജിസ്ട്രേഷന്‍ വകുപ്പിനോട് വിജിലൻസ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, അഴീക്കോട് പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി. ഷാജിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നാണ് ഷാജി ആവർത്തിക്കുന്നത്. ഇത്തവണയും അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ ലീഗ് സ്ഥാനാർഥിയാണ് ഷാജി.

More Election News: കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ വായിക്കാം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vigilance can take case against km shaji mla

Next Story
‘രാഹുൽ മാന്യനാണ്’; പുകഴ്‌ത്തി പിണറായി
The moderation of comments is automated and not cleared manually by malayalam.indianexpress.com